Saturday, 29 October 2011

എണ്‍പതു വയസുള്ള ചേട്ടന്‍....

കൌമാരത്തിന്‍റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് എല്ലാര്‍ക്കും തുടങ്ങുന്ന ഞരമ്പ്‌ രോഗം ആണ് വായിനോട്ടം..പേരില്‍ വായ ഉണ്ടെലും നോക്കുനത് വായിലോട്ടല്ല എന്നാ ഒരൊറ്റ വ്യത്യാസമേ ഉള്ളു...
ആരെ  എന്നൊന്നും ഇല്ല..സ്കൂളിലെ അല്ലേല്‍ tution ക്ലാസ്സിലെ എല്ലാ തരുണിമണികളെയും ഒന്ന് സ്കാന്‍ ചെയ്തിലേല്‍ ഉറക്കം വരാത്ത കാലം..
ഈ ഒരു കാര്യത്തില്‍  ചെറുപ്രായത്തിലെ ബിരുതനന്തര  ബിരുതം നേടിയ വ്യക്തി ആണ് ഓട.ഓടയുടെ പ്രശസ്തമായ ഹെര്കുലിസ് ശകടം ഉണ്ട്.കാലന് എരുമ ഉള്ളത് പോലെ ..അതവന്‍ കൊറേ കാലം കൊണ്ട് നടന്നു..അവസാനം ഏതോ ഒരു  മരമാണ്ടാനായ കള്ളന്‍ അത് കട്ടോണ്ട് പോയി... അതില്‍ ആകെ പാടെ തുക്കി വില്‍ക്കാന്‍ ഇത്തിരി ഇരുമ്പ് മാത്രമേ ഉള്ളു..പിന്നെ ഓടയുടെ രോമവും(മൃഗ സംരക്ഷണ വകുപ്പിന് ഗവേഷണം നടത്താന്‍)...അതും ചവിട്ടി അവന്‍ തിരോന്തരത്തെ വീഴാത്ത ഓടകള്‍ ഇല്ല..അത് കൊണ്ടാണല്ലോ  അവനാ പേര് കിട്ടിയത്..ഓടിയ വണ്ടി ആയാലും  ഓടാത്ത വണ്ടിയായാലും ഒന്നിന്റെയും ഡിക്കി അവന്‍ വെറുതെ വിടാറില്ല,.. അങ്ങനെ ആണ് അവന്‍ മിക്കസമയതും ഓടയില്‍ വന്നു ലാന്‍ഡ്‌ ചെയ്യുനത്..
അങ്ങനെ നമ്മള്‍ ഫിസിക്സ്‌ ക്ലാസ്സ്‌ കഴിഞ്ഞു ഒരു ദിവസം സൈക്കിള്‍ ചവിട്ടി വരുന്ന നേരം..എന്തിനെകെയോ കുറിച്ച് സംസാരിച്ചു ഞാനും കിളിയും സൈക്കിള്‍ ചവിട്ടി വരുന്നു...അപ്പോള്‍ ഓട എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട് എന്നും പറഞ്ഞു മുന്നേ ചവിട്ടി..അപ്പോളാണ് നമ്മുടെ ക്ലാസ്സിലെ തരംഗം സുശീല (ഡ്യൂപ്ലിക്കേറ്റ്‌ പേര്) മുന്നേ നടന്നു പോകുനത് നമ്മള്‍ ശ്രദ്ധിച്ചത്..സുശീലയെ നോക്കാത്തവര്‍ ആരും ഇല്ല..അവള്‍ +2 ആണേലും കണ്ടാല്‍ MAക്ക് പഠിക്കുവനന്നെ തോന്നു...അപ്പോള്‍ നമ്മക്ക് മനസിലായി ഓടയുടെ ധിറുതി എന്തിനു വേണ്ടി ആണ് എന്ന്..പട്ടി എല്ലിനു കഷ്ണം തപ്പി തന്നെ ആണ് പോക്ക് എന്ന് മനസിലായി..നമ്മളും അങ്ങനെ പുറകെ വച്ച് പിടിച്ചു..അങ്ങനെ വിട്ടാല്‍ പറ്റിലല്ലോ ..അങ്ങനെ നമ്മള്‍ ഓടയുടെ അടുത്ത് എത്തി..ഓട ഡിക്കിയില്‍ തന്നെ ആണ്നോട്ടം ഉറപ്പിചിരിക്കുനത് എന്ന് മനസിലായി .അപ്പോളാണ് ശ്രദ്ധിച്ചത്..ഓടയുടെ വണ്ടിയുടെ മുന്നില്‍ ഒരു അപ്പൂപ്പന്‍ ഇരുന്നു പോകുന്നു..നമ്മള്‍ ആലോചിച്ചു ഇങ്ങേരു എപ്പോ ഇതില്‍ കേറി??..ഓട 'ഒറ്റയ്ക്ക്ചവിട്ടി വായി നോക്കാന്‍ വയ്യ അപ്പോള ഏതോ ഒരു തെണ്ടി ലോഡ്‌ ഇരിക്കുനത്  ഇറങ്ങി പോടാ'..അപ്പോള്‍ അവന്‍ തന്‍റെ വണ്ടിടെ മുന്നില്‍ ഇരിക്കാന അപ്പൂപ്പനെ കണ്ടത്..വണ്ടി നിറുത്തി..ചാവാര്‍ അയ അപ്പൂപ്പന്‍ ' എവിടെ നോക്കിയാട വണ്ടി ഓടിക്കുന്നെ?'(തെറി എന്തോ വിളിച്ചു അത് കേട്ടില) ഓട  ' സോറി ചേട്ടാ ഒരു അഭാത്തം പറ്റിയത ക്ഷേമി...'
ഇത്രയും  വയസായ അങ്ങേരെ ചേട്ടാ എന്ന് വിളിച്ചുസുഖിപ്പിച്ചത് കൊണ്ടാവാം അങ്ങേരു അവനെ വെറുതെ വിട്ടു. ..ഇതു കണ്ട സുശീല അവനെ നോക്കി ഒന്ന് പൊട്ടി ചിരിച്ചിട്ട് പോയി..ഓടക്കു മനസിലായി..മായാവി വീണ്ടും കുപ്പിയില്‍ ആയി..ഇനി രക്ഷയില്ല...വായിനോക്കി നോക്കി  ഒരു പാവം അപ്പൂപ്പനെ സ്വര്‍ഗത്തിന്‍റെ വാതില്‍ വരെ കാണിച്ച റെക്കോര്‍ഡ്‌ ഇപ്പോളും ഓടക്കു തന്നെ ...
 

Saturday, 22 October 2011

പാല്‍കുളങ്ങര എയര്‍പോര്‍ട്ടും കൈനെടിക് ജെറ്റും

 ടു വീലെര്‍ എന്നും ചെറുപ്പക്കാരുടെ ഹരമായിരുന്നു, ഇന്നും ആണ്.തുള്ളിയുടെയും കിളിയുടെയും മറ്റു കഥാപാത്രങ്ങളുടെയും കാലത്തൊക്കെ ('എന്റെ കാലത്തൊക്കെ' എന്ന് പറയാന്‍ കഴിയില്ല കാരണം ഞാന്‍ ഇന്നും ചെറുപ്പമാണ്. അവരൊക്കെ വളര്‍ന്നു മുതുക്കന്മാരായി)  ടു വീലെരിന്റെ അവസാന വാക്ക് എന്ന് പറഞ്ഞാല്‍ ഒരു 100cc ബൈക്ക് അല്ലെങ്കില്‍ ഒരു ബജാജ് സ്കൂട്ടെര്‍. പക്ഷെ ഈ കഥ നടക്കുമ്പോള്‍ ഞങ്ങള്‍ പന്ദ്രണ്ടം ക്ലാസ്സില്‍ പഠിക്കുവാണ്. അപ്പൊ ഒരുത്തനും അതിനോല്ല പ്രായമായിട്ടില്ല എന്ന് സാരം. അപ്പൊ ഏറ്റവും കുടിയ മോഹം ഒരു ഗിയര്‍ ഉള്ള സൈക്കിള്‍ വരെ മാത്രമേ പോകാവു. എനിക്കും  അന്ന് ഒരു സൈക്കിള്‍ ഒണ്ടു. ഒരു ഹെര്‍ക്കുലിസ് സൈക്കിള്‍. അതില്‍ ഞാന്‍ കാണിക്കാത്ത കസര്തുകലില്ല വീഴാത്ത വീഴ്ചയില്ല കാണാത്ത ഓടകളില്ല (എനിക്കാ പേര് കിട്ടാന്‍ തന്നെ പകുതി കാരണം അതാണ്‌.) പക്ഷെ ഈ കഥയില്‍ ഞാനോ എന്റെ സൈകിലോ അല്ല താരം. ഇതില്‍ താരം  തുള്ളിയാണ് പിന്നെ അവന്റെ ശകടവും. അപ്പൊ പറഞ്ഞ പോലെ എല്ലാവര്കും ഉണ്ട് ഓരോ സൈക്കിള്‍. എനിക്കും കിളിക്കും വരുനും പോത്തിനും രമണനും അങ്ങനെ എല്ലാര്‍ക്കും പിന്നെ തുള്ളിക്കും. തുള്ളി സൈക്കിള്‍ ചവുട്ടി വരുന്നത് കാണാന്‍ തന്നെ ഒരു രസമാണ്.രണ്ടു കാലും കവച്ചു വെച്ച്, തല ഒരു ഓളത്തില്‍ ആട്ടി, പിന്നെ മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു ഒരു വരവുണ്ട്. ഒരു കാല്‍ പെടലില്‍ കറങ്ങി താഴെയെത്തുമ്പോള്‍ സൈക്കിള്‍ ആ സൈഡില്‍ ഒരു നല്പതിയഞ്ഞ്ജു  ഡിഗ്രി ചരിഞ്ഞു ഇപ്പൊ വീഴും എന്ന നിലയിലാവും. ഏതാണ്ട് ബൈക്ക് രേസിങ്ങില്‍  അവര്‍ മുട്ട് ഉരച്ചു വളവു തിരിയണ പോലെ. പക്ഷെ വീഴുല. അതാണ് തുള്ളി. അപ്പോഴേക്കും അടുത്ത കാല്‍ കറങ്ങി താഴെയെതിയിട്ടുണ്ടാവും. സൈക്കിള്‍ അങ്ങോട്ട്‌ ചരിയും. അങ്ങനെ ആടിയാടി തുള്ളി വരും. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തുള്ളിക്ക്‌ ആ സൈക്കിള്‍ ചവുട്ടി ചവുട്ടി മടുത്തു (അതോ ആ സൈക്ലിനു ഈ മാടനെ ചുമന്നു മടുതതാണോ.അറിയില്ല) എന്തായാലും തുള്ളി അച്ഛന്റെ കയ്യും കാലും പിടിച്ചു പുതിയ ശകടത്തിനു വേണ്ടി കരഞ്ഞു. അതും സൈക്കിള്‍ പോര സ്കൂട്ടെര്‍  വേണം എനാരുന്നു ഡിമാണ്ട്. അവസാനം ആ പാവം മനുഷ്യന്‍ താന്‍ പോന്നു പോലെ സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന കൈനെടിക് ഹോണ്ട എന്ന ശകടം മകന് 
താല്‍കാലികമായി ഉപയോഗിക്കാന്‍ കൊടുത്തു. തുള്ളിക്ക്‌ ആ കൊല്ലം ഓണം നേരത്തെ വന്നു. സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടി. ഞങ്ങളെല്ലാം അസൂയയോടെ അവന്റെ ശകടത്തെ നോക്കി ദീര്ഖനിശ്വസം വിട്ടു. അങ്ങനെ തുള്ളി കൈനെടിക് ഹോണ്ടയില്‍ ചെത്തുവാന്നു. ട്യുഷന്‍  കഴിഞ്ഞയുടനെ തുള്ളി അവന്റെ ശകടത്തില്‍ കിനിചോണ്ട് പായും. അങ്ങനെ ഒരു ട്യുഷന്‍ ക്ലാസ്സ്‌ കഴിഞ്ഞ ദിവസം. എനിക്ക് സാധാരണ ഒരു സ്വഭാവമുണ്ട് സൈക്കിള്‍ ചവുട്ടാന്‍ മടിയോ ക്ഷീനിച്ചവഷനയിരിക്കുംബോഴോ ഞാന്‍ എന്റെ സൈക്ലില്‍ ഇരുന്നു മുന്‍പേ പോണ സൈക്ലിന്റെ കാരിയെരില്‍ പിടിക്കും. അപ്പൊ എനിക്ക് ബാലന്‍സ് ചെയ്താ മതി. മുന്പെയുല്ലവാന്‍ എന്നെ വലിച്ചോണ്ട് പൊക്കോളും. അങ്ങനെ അന്നത്തെ ദിവസം ഞാന്‍ തുള്ളിടെ കൈനെടിക് ശകടത്തിന്റെ പൊറകെ പിടിക്കാം എന്ന് കരുതി. അതാവുമ്പോ പിന്നെ വേഗം പോവുകേം ചെയ്യും. അങ്ങനെ ബാക്കിയോല്ലവന്മാരെകളും മുന്നേ ഞാന്‍ തുള്ളിടെ ശകടത്തിന്റെ പിറകെ പിടിച്ചു എന്റെ സൈക്ലില്‍  പോകുവാണ്. തുള്ളി പതിവ് പോലെ ചീറി പായുന്നു. ഞാനും കൂടെയുള്ളത് കൊണ്ടാണോ എന്നറിയില്ല തുള്ളി എന്നെ വണ്ടിയുടെ സ്പീഡ് കാണിക്കാന്‍ പതിവിലും വേഗത്തില്‍ ചീറിപ്പായുവാന്.
 സമയം രാവിലെ ഒരു ഏഴോ എട്ടോ മണിയായിക്കാണും. വണ്ടികളൊന്നും തന്നെയില്ല. പോകുന്ന വഴിയില്‍ നല്ല ഒരു വളവുണ്ട് എന്ന് വെച്ചാല്‍ "റ"  യുടെ വളവു പോലെ ഒരു വളവു. ആ വളവെത്തി. അപ്പൊ തുള്ളി സ്പീഡ് പിന്നേം കൂട്ടി. ഇങ്ങനൊരു വളവില്‍ സൈക്ലിനു ഇത്രേം ബാലന്‍സ് കിട്ടില്ലാ (അതും വേറൊരു വണ്ടിയില്‍ പിടിച്ചു പോകുമ്പോള്‍) എന്നുള്ളത് കൊണ്ട് ഞാന്‍ പിടി വിട്ടു. തുള്ളി പായുന്നു. വളവില്‍ ബൈക്ക് രേസിംഗ്കാര്‍ ചരിയണ പോലെ തുള്ളി ചരിച്ചു. ഞാന്‍ കരുതി സൈക്കിള്‍ ചരിക്കണ പോലെ ചരിച്ചു പോകുവാണെന്ന്. പക്ഷെ ഞാന്‍ നൊടിയിടയില്‍ ഒരു വെത്യാസം കണ്ടു. തുള്ളി ചരിഞ്ഞു ചരിഞ്ഞു പിന്നേം പോണു. നേരെയാവണില്ല. വളവു ഏതാണ്ട് തീര്നു. പിന്നെ എല്ലാം പെട്ടെന്നാരുന്നു. തീയും പോകേം പോലെ. തുള്ളിയും ശകടവും ചരിഞ്ഞു ചരിഞ്ഞു ഭുമിക്കു ഒരുമ്മ കൊടുത്തു. അത് കൊണ്ടും നില്‍കാതെ വണ്ടി പായുവാന്. പക്ഷെ ഇപ്പൊ ശകടം ഉരുണ്ടല്ല, റോഡിലെ ടാറില്‍ നിരങ്ങി വണ്ടിയുടെ പെയിന്റ് കൊണ്ട് പടം വരച്ചു നീങ്ങുകയാണ്. അവസാനം അത് റോഡിന്‍റെ അറ്റത്തെത്തി നിന്നു. ഞാന്‍ നോക്കുമ്പോള്‍ ശകടവും തുള്ളിയും വെവ്വേറെ കിടക്കുന്നു. മറ്റവന്മാരെല്ലാം പുറകെ വരുന്നേയുള്ളൂ. ഞാന്‍ പെട്ടെന്ന് സൈക്കിള്‍ നിര്‍ത്തി ഇറങ്ങിയോടി  അവന്റെയടുതെതി. റോഡ്‌ സൈഡില്‍ പല്ല് തേച്ചു കൊണ്ടിരുന്ന ഒരു വീടുകാരനും വന്നു. പിന്നെ അവിടിവിടെ നിന്നിരുന്ന മറ്റു രണ്ടു പേരും. പക്ഷെ ഞാന്‍ അടുതെതിയപ്പോഴേക്കും തുള്ളിയെ കാണാനില്ല. ആന കിടന്നിടത്ത് പൂട പോലും ഇല്ലെന്നു പറഞ്ഞ പോലെ.  വണ്ടിയും ഇല്ല. പെട്ടെന്ന് ഒരു ശബ്ദം. വെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ തുള്ളി പിന്നേം പറക്കുവാണ് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്. ഞാന്‍ പുരകെന്നു വിളിച്ചു. എന്നെ അറിയുക പോലും ഇല്ലെന്ന ഭാവത്തോടെ തുള്ളി വണ്ടിയോടിച്ചു പോയി. ഇതെല്ലം നൊടിയിടയില്‍ കഴിഞ്ഞു. തുള്ളി പോയിക്കഴിഞ്ഞപ്പോള്‍ അടുത്ത് നിന്ന ഒരുവന്‍ പല്ല് തെചോണ്ടിരുന്ന ആളോട് തിരക്കി. "എന്താ എന്താ സംഭവം" മറ്റെയാള്‍ ബ്രഷ് വായില്‍ വെച്ചോണ്ട് തന്നെ കണ്ണുകലുരുട്ടി, എന്തോ അമേരിക്ക പാല്‍കുളങ്ങരയില്‍ ബോംബിട്ടെന്ന ഭാവത്തില്‍ പറഞ്ഞു "ഹോ വിമാനം കൊണ്ടെരക്കണ പോലല്ലേ ആ മൈ*ന്‍ വണ്ടി കൊണ്ടെരക്കിയത്" 
തുള്ളിക്ക് അപകടം പറ്റി, എന്തായെന്നറിയില്ല. പക്ഷെ അതിന്റെ ടെന്‍ഷനില്‍ പോലും അയാക്കടെ ഡയലോഗ് കേട്ട് ഞാന്‍ ചിരിച്ചു പോയി. പക്ഷെ പെട്ടെന്ന് ഞാന്‍ സൈക്ലും എടുത്തു അവന്റെ വീട്ടില്‍ പോയി. വീടെത്തിയപ്പോള്‍ ആശാന്‍ രണ്ടു കാലില്‍ തന്നെ നില്‍പ്പുണ്ട് അവിടെ മുറ്റത്ത്‌. പകുതി ആശ്വാസമായി. പക്ഷെ അവന്‍ കാര്യമായി ആരോടോ സംസാരിക്കുവാണ്. ദേഷ്യത്തില്‍. ഒരു പരാതി പറച്ചിലിന്റെ ഭാവം. എനിക്കാരെയും കാണാന്‍ കഴിഞ്ഞില്ല. അടുതോട്ടു ചെന്നപ്പോ കാര്യം പിടികിട്ടി. അവന്റെ അച്ഛന്‍, ആ പാവം മനുഷ്യന്‍ വണ്ടിയുടെ മറുവശത്ത് തലയ്ക്കു കയ്യും കൊടുത്തു ഇരിക്കുന്നു. വണ്ടിയേം ഇവനേം മാറി മാറി നോക്കിക്കൊണ്ട്‌. എന്നെ കണ്ട ഭാവം നടിക്കാതെ തുള്ളി അച്ഛനോട് വെച്ച് കാച്ചുവാന് "ഹോ ഞാന്‍ ഒരായിരം ഹോണടിച്ചു. എന്നിട്ട് ആ അംബാസടരുകാരന്‍ റോങ്ങ്‌ സൈഡില്‍ കൊണ്ട് കേറ്റി. ഞാന്‍ ശെരിക്കു വളച്ചത്‌ കൊണ്ട് കൂടുതല്‍ ഒന്നും പറ്റിയില്ല."  അപ്പൊ തുള്ളിടെ അച്ഛന്‍ "ഇനിയെന്ത് പറ്റാന്‍" എന്ന ഭാവത്തില്‍ ഒരു നോട്ടം. അപ്പൊ കാര്യം എന്താന്ന് മനസിലാകാതെ ഞാന്‍ "അംബാസടരുകാരനാ?" എന്ന് ചോദിച്ചു. പെട്ടെന്ന് തുള്ളി എന്നെ തുറിച്ചു നോക്കിയിട്ട് "ആ അംബാസടരുകാരനെ" എന്ന് തറപ്പിച്ചൊരു മറുപടി. എനിക്ക് കാര്യം പിടി കിട്ടി, ഞാനും പറഞ്ഞു "ങാ ആ അംബാസടരുകാരന്‍ ശെരിയാ". അങ്കിള്‍ ഒന്നും പറഞ്ഞില്ല. തന്റെ ശകടത്തെ ഒന്ന് കൂടിയൊന്നു  നോക്കിയിട്ട് അകത്തേക്ക് കേറിപ്പോയി. ഉടന്‍ ഞാന്‍ തുള്ളിയോടു  ചോദിച്ചു "ഡേയ് വല്ലോം പറ്റിയാ?" തുള്ളി അകതെക്കൊന്നു കൂടി ഒന്ന് നോക്കി ആരും കേള്‍ക്കുന്നില്ലെന്നു ഉറപ്പു വരുത്തി. എന്നിട്ട് എന്നെ നോക്കി ആ സ്ഥിരം ചിരി ചിരിച്ചു. എന്നിട്ട് ആ വളിച്ച ചിരിയോടു കൂടിത്തന്നെ  പറഞ്ഞു "ഹി ഹി എനിക്കൊന്നും പറ്റിയില്ല" എന്നിട്ട് ആ പാവം ശകടത്തെ ഒരു നോട്ടം. ഞാന്‍ ഒന്നും മിണ്ടിയില്ല. പക്ഷെ അതോടെ പല്കുലങ്ങര എയര്‍പോര്‍ടിലെ രണ്വെയില്‍ ആദ്യമായി പൈലറ്റ് ലൈസന്‍സ് എടുത്ത ആള്‍ തുള്ളിയായി.