Monday, 6 October 2014

തുള്ളീടെ കല്യാണോം ഞങ്ങടെ ഒത്തുചേരലും

 
മൂന്ന് വർഷമായി ഞങ്ങളിൽ ആരെങ്കിലും ഇതിൽ ഒരു ബ്ലോഗ്‌ എഴുതിയിട്ട്. ശെരിക്കും പറഞ്ഞാൽ ഈ കുറിപ്പിൽ എഴുതിയ സംഭവം നടന്നിട്ട് വര്ഷം ഒന്നായി. പക്ഷെ എല്ലാവരും ഓരോരോ തിരക്കിലായിപോയി, ഞാനും. ഇപ്പൊ ഇതെഴുതാൻ ഒരു കാരണം ഉണ്ട്. അൽപം  സമയം കിട്ടി. പിന്നെ വളരെ വേണ്ടപ്പെട്ട രണ്ടു കല്യാണങ്ങൾ വരുന്നു (അതിനു രണ്ടു പോസ്റ്റ്‌  ഞാൻ dedicate ചെയ്യുന്നുണ്ട്, പക്ഷെ ഈ പോസ്റ്റിന്റെ അവസാനം ഞാൻ അതിനെ പറ്റി ഒരു രണ്ടു വാക്ക് എഴുതും ). അപോ ഇനി കാര്യത്തിലേക്ക് കടക്കാം.

കഴിഞ്ഞ കൊല്ലം അതുലിന്റെ (ഇനിയങ്ങോട്ട് തുള്ളി എന്ന് പ്രദിപാദിക്കും) കല്യാണം കഴിഞ്ഞു. അതിനു ഞങ്ങൾ (ആരെന്നു അറിയാമല്ലോ- കിളിക്കൂട്ടിലെ അംഗങ്ങൾ) നടത്തിയ തെയാറെടുപ്പുകളും സംഭവ വിവികാസങ്ങലുമാനു ഇതിൽ (പിന്നെ കല്യാണവും).

കല്യനതിനായിട്ടു കിളി ഗൾഫിൽ നിന്ന് നേരത്തെ എത്തി. ഞാൻ കല്യാണതലേന്ന് ബാംഗ്ലൂർന്നു വണ്ടി കേറി എത്തി. കേറുന്നതിനു മുന്നേ കിളി വിളിച്ചു പറഞ്ഞു "ഡേയ് ഇവിടെ എല്ലാ തെയാരെടുപ്പുകൾക്കും  ഞാനും പോത്തും കൂടെ തുള്ളിയെ സഹായിക്കുന്നുണ്ട്. പിന്നെ വാറു നേരത്തെ എത്തി. രമണൻ വന്നിറ്റൊണ്ട്. Punctuality  കുട്ടപ്പൻ കല്യാണത്തിന് രാവിലെ തന്നെ എത്താം എന്ന് പറഞ്ഞിട്ടൊണ്ട്‌. കല്യാണം കഴിഞ്ഞിട്ടെങ്കിലും എത്തിയാ മതിയായിരുന്നു." അപ്പൊ ഞാൻ പറഞ്ഞു "ഡേയ് അതൊക്കെ ഓക്കേ. പക്ഷെ നമ്മടെ കൊറേ ഫോട്ടോ എടുക്കാൻ നീ നിന്റെ ക്യാമറ കൊണ്ട് വന്നിട്ടോണ്ടോ. ഇല്ലേൽ അവന്റെ ആൽബം വരുന്നത് വരെ വെയിറ്റ് ചെയ്യണം. നല്ല കൊറേ ഫോട്ടോസ് നമുക്ക് എടുക്കണം." ഉടനെ കിളി "അതൊക്കെ ഞാൻ റെഡി ആകിയിട്ടൊണ്ട്. DSLR ക്യാമറക്ക് പുതിയ ലെൻസ്  വാങ്ങിയിട്ടൊണ്ട്.  #₹₹@$^%&&*&()*%₹#)(&(^&* . ഇത് കണ്ടു നിങ്ങൾ വിചാരിക്കും എങ്ങാണ്ട് അക്ഷര തെറ്റു പറ്റിയതോ മറ്റോ ആണെന്ന്. ഒന്നുമല്ല. നിങ്ങള്ക്കൊന്നും മനസിലാവാത്തത് പോലെ തന്നെ എനിക്കും പിന്നെ അവൻ പറഞ്ഞതൊന്നും മനസിലായില്ല. ഒരുമാതിരി ഇന്നത്തെ ന്യൂ ജെനെരെഷൻ  മണ്ടൻ സിനിമകാർ ഒന്നും മനസിലാവാത്ത ഡയലോഗ് എഴുതി ആളെ പറ്റിക്കുന്ന പോലെ അവൻ SLR ന്റെ ഫുൾ ഫോം എന്തെന്ന് പോലും അറിയാത്ത എന്നോട് ലെന്സിന്റെ ഫോകൽ ലെങ്ങ്ത്ത് എന്നൊക്കെയുള്ള ക്യാമറ ഭാഷയിൽ കൊറേ പറഞ്ഞു. എല്ലാം കഴിഞ്ഞു കോണ്‍ഫറൻസ് കാളിൽ ഉണ്ടായിരുന്ന പോത്ത് ചോദിച്ചു "ഡേയ് അപ്പൊ പടം പതിയുവല്ലോ അല്ലെ." അപ്പൊ കിളി  "₹%#^&*(*)(*₹#$ " ഇത് ഇവിടെ എഴുതാൻ കൊള്ളുല. അങ്ങനെ അടുത്ത ദിവസം വെളുപ്പിന് മൂന്നു മണിക്ക് ഞാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി.എന്നിട്ട് കിളിയെ വിളിച്ചു വിളിക്കാൻ വരാൻ പറഞ്ഞു.അങ്ങനെ അവൻ വന്നിട്ട് ഞാനും അവനും കൂടെ അവന്റെ വീടിലോട്ടു പോകുന്ന വഴി കിളി പറഞ്ഞു "കരടി മാത്തപ്പാ നീ ഒരു കാര്യം ചെയ്യ്. നീ പോയി കെടന്നോ. ഞാൻ നിന്നെ ഒരു 7 മണിക്ക് വിളിച്ചു എനീപിട്ടോലാം. ഞാൻ ഒരു 5 മണിക്ക് എണീറ്റ് തുള്ളീടെ കാർ ടെകൊരെറ്റ് ചെയ്യാൻ പോവും. നീ ഇന്നലത്തെ കല്യാണം കഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ. (ഞങ്ങളുടെ ഒരു കൂട്ടുകാരിയുടെ കല്യാണം എറണാകുളത്തു പോയി പങ്കെടുതിട്ടാണ് ഞാൻ ഇതിനു എത്തിയത്). അങ്ങനെ അവന്റെ വീടെത്തി ഞാൻ പറഞ്ഞു "ശെരി നീ എന്നെ വിളിച്ചാ മതി നേരം വെളുക്കുമ്പോ." എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും കിടന്നു. അങ്ങനെ കിടന്നു ഉറങ്ങുമ്പോൾ ഞാൻ ടീച്ചറിന്റെ (കിളിയുടെ അമ്മ) ശബ്ദം കേട്ടു. "ഹരീ മണി 5 ആയി കേട്ടോ" പുറകെ കിളിയുടെ ശബ്ദവും "ആ ഞാൻ എഴുന്നേറ്റു". പിന്നെ കുറെ നേരം കൂടെ കിടന്നപ്പോ പിന്നെയും ടീച്ചറിന്റെ ശബ്ദം "ഹരീ മണി ആറായി. നീ പോണില്ലേ" പിന്നെയും കിളീടെ ശബ്ദം "ആ ഞാൻ പോയല്ലോ.ഇറങ്ങുവല്ലേ..." പിന്നെ ശബ്ദമൊന്നും കേട്ടില്ല. അവസാനം ഞാൻ എഴുന്നേറ്റു ഒരു 7:30 ആയപ്പോ. ഏഴു മണിക്ക് എഴുന്നെല്കാൻ പറ്റാത്ത കുറ്റബോധത്തോടെ ചടഞ്ഞു എഴുന്നേറ്റു നോക്കുമ്പോൾ അപ്പുറത്തെ കട്ടിലിൽ ഈ തെണ്ടി പട്ടിയെ പോലെ കിടന്നുറങ്ങുന്നു. ഞാൻ അവസാനം അവനെ ചവിട്ടി പൊക്കി ചോദിച്ചു "അതുലിന്റെ കാര് ടെകൊരെറ്റ് ചെയതാ." അപോ പാതി ഉറക്കത്തിൽ ഒരു വളിച്ച ചിരി. നിങ്ങള്ക് കാര്യം പിടികിട്ടികാനുമല്ലോ. പക്ഷെ തുള്ളിക്ക്‌ ഞങ്ങളെ അറിയാവുന്നത് കൊണ്ടും, സാമാന്യം ബുദ്ധി ഉള്ളത് കൊണ്ടും അവൻ നേരത്തെ തന്നെ അത് വേറെ ആളെ എല്പിചിട്ടുണ്ടായിരുന്നു. അത് കൊണ്ടു വലിയ ആഖാതം ഒന്നും ഇത് കാരണമുണ്ടായില്ല. അങ്ങനെ രാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി വാറുവിനേം പോത്തിനേം രമണനേം, പക്കിയെയും ഒക്കെ വിളിച്ചു എല്ലാവരും കിളിയുടെ വീട്ടില് വന്നു. Punctuality കുട്ടപ്പനും ബൈക്കിൽ വരാമെന്ന് പറഞ്ഞു ഒരു മനിക്കൂരിനകം. അങ്ങനെ ഞങ്ങൾ കാറിൽ പോയ്കൊണ്ടിരിക്കുവാന്. കിളി പോകുന്ന വഴിക്ക് മുഴുവൻ ഗൾഫിൽ അവന്റെ ക്യാമറ കൊണ്ട് കാട്ടിയ മായജാലതിന്റെ കഥ വാ തോരാതെ പറഞുകൊണ്  ണ്ടിരിക്കുന്നു.എന്നിട്ട് ഇടയ്ക്കിടെ പുട്ടിന് പീര എന്ന പോലെ "അത് കൊണ്ട് ഞാൻ തുള്ളിയോടു പറഞ്ഞിട്ടൊണ്ട്‌ വേറെ ഒരു ക്യാമറയും വേണ്ട എന്നു. എല്ലാം ഞാൻ നോകകികോലാം എന്ന്". അങ്ങനെ കല്യാണമണ്ടപം എത്താറായി . കല്യാണം തുടങ്ങാൻ ഇനി 15 മിനിറ്റ് ഉള്ളു. അപ്പൊ പോത്തും വാറുവും ഒരേ സ്വരത്തിൽ ചോദിച്ചു (അവർ എങ്ങനെ ഇത്ര timingil ചോദിച്ചു എന്ന് ഇന്നും ആർകും  അറിഞ്ഞുട, അവര്ക്ക് പോലും) "കിളി നീ ക്യാമറ എവിടെ വെച്ചു?" അത് വരെ കിളി നാദത്തിൽ ചിരിച്ചു കുത്തി മറിഞ്ഞു കൊണ്ടിരുന്ന കിളി പെട്ടെന്ന് തൊണ്ടയിൽ ഉരുളക്കിഴങ്ങ് കുടുങ്ങിയത് പോലെ കണ്ണും മിഴിച്ചു ഇരുന്നു. അവൻ ഒന്നും മിണ്ടുന്നില്ല. രമണന് കാര്യം കത്തി. കിളി അവന്റെ വിശ്വവിഖ്യാതമായ ക്യാമറ വീട്ടില് വെച്ച് മറന്നു, എന്നിട്ടാണ് ഇവിടെ ഇത്രേം ഡയലോഗ് അടിചോണ്ടിരുന്നത്.ഇനി തിരിച്ചു പോയി എടുക്കാൻ ഉള്ള നേരമില്ല. പിന്നെ കൊറേ നേരം കാറിനുള്ളിൽ കിളിയോട് ഞങ്ങൾ ന്യൂ ജെനെരശൻ സിനിമ ഡയലോഗ് പറയുവാരുന്നു - എന്ന് വെച്ചാൽ തെറി. പിന്നെ കൂട്ട ചിരിയും. കിളി പാവം കരയണോ ചിരിക്കണോ എന്ന് അറിയാത്ത  അവസ്ഥയിലും. അവസാനം പോട്ടെ സാരമില്ല എന്നും പറഞ്ഞു ഞങ്ങൾ കിളിയെ സമാധാനിപ്പിച്ചു. അപ്പോഴാണ് അവനു ഒരാസ്വാസമായതു. പക്ഷെ തുള്ളിയോടു ഇനി എന്ത് പറയും. വരട്ടെ നോക്കാം എന്നും പറഞ്ഞു ഞങ്ങൾ കല്യാണ മണ്ഡപത്തിൽ കേറി. ഞാനും പോത്തും കൂടെയാണ് ആദ്യം കേറിയത്‌. പെട്ടെന്ന് തന്നെ എനിക്ക് ഒരു ശ്വാസം മുട്ടൽ, കണ്നെരിയുന്നു, ഒന്നും കാണാൻ വയ്യ, ഒപ്പം നല്ല ചൂടും.ഒന്നും മനസിലാവുന്നില്ല. ചാടി പുറത്തിറങ്ങി എങ്ങനെയോ. ആദ്യം കരുതിയത്‌ മണ്ടപത്തിനു തീ പിടിത്തമാണോ എന്നാണു. അകത്തു മുഴുവൻ പുക. അപോഴാണ് നമ്മടെ കിളി ക്യാമറ മറന്നതിന്റെ ക്ഷീണം മാറാതെ പുറകെ എതുയത് രമനന്റെം വാറുന്റെം കു‌ടെ. അവൻ കൂളായിട്ടു അകത്തു കയറി. എന്നിട്ട് പറഞ്ഞു "ഡാ ഇത് ബ്രാഹ്മണരുടെ കല്യാണത്തിൽ ഉള്ളതാ. ഈ പുകയോക്കെ ഹോമം നടക്കുന്നതിന്റെയാ." അപ്പോഴാണ്‌ ഞങ്ങൾ കണ്ടത് മണ്ഡപത്തിൽ നമ്മുടെ തുള്ളി ഒരു വടിയും പിടിച്ചു അർത്ഥനഗ്നനായ ഫഖീർനെ പോലെ ഇരിക്കുന്നു. ഒരു കമ്പ്ലീറ്റ്‌ ഹോമം സെറ്റപ്പ്. അങ്ങനെ ഞങ്ങൾ അകത്തു കേറി, ഒഴിഞ്ഞ കുറച്ചു കസേരകൾ കൂട്ടമായി കിടക്കുന്നിടത്ത് പോയി ഇരുന്നു. ഒന്നിരുന്നതും കിളി ചാടി എഴുന്നേറ്റു പറഞ്ഞു "ഡാ രാവിലെ ഒന്നും കഴിച്ചില്ല. നമുക്ക് അകത്തു പോയി വല്ലോം കഴിച്ചിട്ട് വരാം." ഞങ്ങൾ ചോദിച്ചു "അതിനു സദ്യേടെ ടൈം ആയില്ലല്ലോടെ." ഉടനെ കിളി "അതൊക്കെ ആയിക്കാണും. ബ്രാഹ്മണരുടെ കല്യനമായോണ്ട്." എന്നാൽ പിന്നെ പോയ്‌ കളയാം എന്ന് ഞങ്ങളും കരുതി. അങ്ങനെ കിളി മുൻപിൽ നിന്നും ജാഥ  നയിക്കും പോലെ ഞങ്ങളേം കൊണ്ട് നേരെ സദ്യ വിളംബുന്നിടതെക്ക് പോയി. അവിടെ ചെന്നിട്ടു ആരുമില്ല. അവൻ പാച്ചകക്കാരനോട് "ചേട്ടാ സദ്യ ആയോ" അയാൾ പണി ചെയ്തുകൊണ്ട് തന്നെ പറഞ്ഞു "ആയില്ല". നാണം കേട്ട് ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഉടനെ വന്നു കിളിയുടെ അന്നത്തെ ക്ലാസ്സിക്‌ ഡയലോഗ് "ചേട്ടാ.., ടിഫിനായാലും മതി!!!" ഇത് കേട്ട് പാചകക്കാരൻ ചിരി അടക്കിപ്പിടിച്ച മുഖത്തോടെ "ഇത് കല്യാണ പന്തലാണ് സാറേ, പോറ്റി ഹൊട്ടെലല്ല".ആരും, ഒന്നും മിണ്ടിയില്ല. പതുക്കെ ആരും കാണാതെ ഇറങ്ങി വെളിയില വന്നു. പുറകെ കിളിയും . എന്നിട്ട് ഒരു വളിച്ച ചിരി. പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കമായിരുന്നു. അങ്ങനെ അവിടെ പോയി ഇരുന്നു കുറച്ചു കഴിയുമ്പോ രമണൻ ചോദിച്ചു "കുട്ടപ്പനെ  കണ്ടില്ലല്ലോ" പോത്ത് പറഞ്ഞു "ഡേയ് വാറു ,നീ ഒന്ന് വിളിച്ചു നോക്കെടെയ്‌" വാറു വേറെ ഒരു കോളിൽ ആരുന്നു.ഉടനെ കിളി ലേറ്റസ്റ്റ് iphone എടുത്തു വിളി തുടങ്ങി. 5 മിനിറ്റ് കൊണ്ട് കിളി ഒരു 10 പ്രാവശ്യം വിളിച്ചു.അവസാനം  ഒരു ദീര്ഖനിശ്വാസം വിട്ടു കൊണ്ട് കിളി പറഞ്ഞു "ഡേയ് ആ തെണ്ടി വാറുനെ വിളിച്ചിട്ട് കിട്ടണില്ല. ബിസി ടോണ്‍." ഇത് കേട്ട് തൊട്ടടുത്തിരുന്ന വാറു "നീ എന്തിനാട മൈരേ എന്നെ വിളിക്കുന്നത്‌." ഇത് കേട്ട് കിളി "ഓ ശെരിയാണല്ലോ, അളിയാ സോറി.പണി പിനേം പാളി". അങ്ങനെ കല്യാണം കഴിഞ്ഞു. അപോഴേക്കും കുട്ടപ്പൻ എത്തി. പിന്നെ ഫോട്ടോ എടുപ്പും (പോത്തിന്റെ സ്മാർട്ട്‌ ഫോണിൽ) സദ്യയും കഴിഞ്ഞു (ഭാഗ്യത്തിന് ആ പാചകക്കാരനെ പിന്നീട് കണ്ടില്ല) ഞങ്ങൾ തുള്ളിക്ക്‌ ആശംസകൾ നെർനു മടങ്ങി - ഇനി അടുത്ത ഒരങ്കത്തിനു (കല്യാണത്തിന്) കാണാം എന്നാ വാഗ്ദാനത്തോടെ.
 
P .S : ആ കല്യാണത്തിന്റെ കുറച്ചു പ്രസ്തുത ഭാഗങ്ങൾ ചുവടെ :
 
  • ടിഫിൻ  കിട്ടാത്തതിന്റെ വിഷമത്തിൽ കിളി രണ്ടു വട്ടം കേറി സദ്യ ഉണ്ടു.
  • കുട്ടപ്പൻ  പതിവ് തെറ്റിച്ചില്ല, കല്യാണം കഴിഞ്ഞ ഉടനെ എത്തി.

ലേറ്റസ്റ്റ് അപ്ഡേറ്റ് :

  • തുള്ളി ഇപ്പൊ Sweden നിൽ  അവന്റെ പത്നിയോടൊപ്പം സസുഖം വാഴുന്നു.
  • പോത്ത് പദ്മനാഭന്റെ നാട്ടിൽ (തിരുവനന്തപുരം). പോത്തിന് ഒരു ആണ്‍ കുഞ്ഞു പിറന്നു. പേരിടൽ കർമത്തിന് തുള്ളിയുടെ വക അഭിപ്രായം - കുഞ്ഞിനു പോത്തൻവാവ എന്ന് പേരിടാം എന്ന്. (എന്തായാലും പോത്ത് ആ കടുംകൈ ചെയ്തില്ല) 
  • കുട്ടപ്പനും പദ്മനാഭന്റെ നാട്ടിൽ : കുട്ടപ്പൻ  പറയുന്നത് അവനു കല്യാണം വേണ്ട എന്നാണു. തല്പര്യമില്ലത്രേ. പക്ഷെ ചില അസൂയാലുക്കൾ പറഞ്ഞു പരത്തുന്നത് പ്രേമ നൈരാശ്യമാനെന്നാണ്.മറ്റു ചില അസൂയാലുക്കൾ പറഞ്ഞു നടക്കുന്നു കുട്ടപ്പൻ പെണ്ണ് കാണാൻ പോയെന്നും, പക്ഷെ ഇഷ്ടൻ അവിടെ എത്തിയപ്പോഴേക്കും പെണ്ണിന്റെ കല്യാണോം കഴിഞ്ഞു അവൾകൊരു കൊച്ചുമായെന്നു. അവന്റെ punctuality കണക്കിലെടുക്കുമ്പോൾ രണ്ടാമത്തേത് കുറച്ചു കൂടെ വിശ്വസനീയമാണ്.
  • രമണൻ ചെന്നൈയിൽ ഉണ്ട്. ഇടയ്ക്കിടെ ബാംഗ്ലൂരിൽ വന്നു പോക്കുന്ടെന്നു കേൾക്കുന്നു. സഹോദരിയെ കാണാൻ ആണെന്ന് വിശദീകരണം. അസൂയക്കാര് പറയുന്നത് രമണന് ബാംഗ്ലൂരിൽ എന്തോ സെറ്റപ്പ് ആണെന്നാണ്‌. അസൂയക്കാരല്ലേ. അവർ പറഞ്ഞോട്ടെ.
  • വാറുവും പക്കിയും ബാംഗ്ലൂരിൽ. വാറുവിനു കുഞ്ഞു പിറന്നു. വാറുണ്ണി ജൂനിയർ എന്ന് പേരിടണം എന്ന് ശക്തമായ അഭിപ്രായം ഉണ്ടായെങ്കിലും വാറു അത് നിഷേധിച്ചു. കൊച്ചിന്റെ ഇഷ്ട ഭക്ഷണം അച്ഛനെ പോലെ തന്നെ കഞ്ഞിയും ചിക്കനും. കമ്പ്യൂട്ടറും മൗസും പിടിച്ചു തുടങ്ങി എന്നും കേള്ക്കുന്നു. മറ്റു കളിപ്പാട്ടങ്ങലോടോന്നും വലിയ താല്പര്യമില്ലത്രേ.
  • പക്കിയുടെ കല്യാണാലോചനകൾ നടക്കുന്നു. ഒത്തിരി നിർബന്ധിചിട്ടാനത്രേ കല്യാണത്തിന് സമ്മതിച്ചത്-അവന്റെ വീട്ടുകാർ.
  • പല്ലിയും ബാംഗ്ലൂരിൽ ഉണ്ട്. പണ്ട് നാടിനോടും നാട്ടാരോടും വലിയ പുച്ഛമായിരുന്ന ആൾക്ക്. ഇപ്പൊ പെട്ടെന്ന് നാടിനോട് ഒരു സ്നേഹം എന്ന് കേള്ക്കുന്നു. എല്ലാ ആഴ്ചയിലും സ്രീകണ്ടെശ്വരം അമ്പലത്തിന്റെ മുൻപിൽ ഭജനക്കു വരുന്നുണ്ടെന്നും നാട്ടിൽ സംസാരമുണ്ട്. പിന്നെ ഈ ഇടെയായി ഫുട്ബാളിനോടും  ഒരു അമിതമായ കമ്പം. പെലെയാണ് ഇഷ്ട താരമത്രേ. കക്ഷി കളം വിട്ടതോന്നും ആശാൻ അറിഞ്ഞിട്ടില്ലെന്ന് തോനുന്നു.
  • മമ്മൂക്ക സ്വിറ്റ്സർലൻഡ്ിൽ. അവിടെ ഇഷ്ട ദൈവത്തിന്റെ ഒരു ഫാൻസ്‌അസോസിയേഷൻ തുടങ്ങാനുള്ള ആശ്രാന്ത പരിശ്രമത്തിലാണ് പുള്ളി.നടന്നിട്ട് നടന്നെന്നു പറയാം.
  • ഇചായൻ  തിരുവനന്തപുരതുണ്ട്: ഈ മാസം അവസാനം കല്യാണമാണ്. ഞങ്ങളുടെ (പ്രത്യേകിച്ചും പങ്കെടുക്കാൻ പറ്റതവരുടെ ) എല്ലാ ആശംസകളും നേരുന്നു. എന്ന് പറഞ്ഞു പണിയുടെ  എണ്ണം കുറയും എന്ന് അവൻ ആശ്വസിക്കുന്നുന്ടെങ്കിൽ തെറ്റി. ഞങ്ങൾ എല്ലാവരും കാണില്ലെങ്കിലും പലരും പങ്കെടുക്കുന്നുണ്ട്. അതിന്റെ വിശേഷങ്ങൾ  ഞാൻ എഴുത്തും നിങ്ങള്ക്കായി.
  • കിളി ഇപ്പോൾ ഗൾഫിൽ. നവംബറിൽ വരുന്നുണ്ട്. എന്തിനാണെന്നല്ലേ. 27 മുതൽ  30 വരെ  പ്രായത്തിലുള്ള ആണുങ്ങളും 22  മുതൽ 26 വരെ പ്രായമുള്ള മറ്റു വിഭാഗക്കാരും (ആരാണെന്നു നിങ്ങൾ ഊഹിച്ചാൽ മതി. സ്പഷ്ടമായി എഴുതിയാൽ  ____കമ്മീഷൻ, ___ സമാജം, ____ശക്തി തുടങ്ങിയ ഒട്ടനവധി ഗ്രൂപുകാർ എന്റെ നെഞ്ഞെതോട്ടു കേറും, ഞാൻ അവരുടെ പ്രായ പരിധി നിശ്ചയിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞ്) കുറ്റിയും  പറിച്ചു നാട്ടിലോട്ടു പെട്ടെന്ന് തിരിച്ചാൽ അതിനു ഒരു കാരണമേ ഉള്ളു - കല്യാണം. നമ്മുടെ കിളിയും വരുന്നത് അതിനു തന്നെ. നവംബറിൽ ഞങ്ങളടെ കിളിയുടെ കല്യാണമാണ്. അതിനും വാറുവും, പക്കിയും,രമണനും പോത്തും കുട്ടപ്പനും പല്ലിയും, ഇച്ചായനും ഒക്കെ കാണും. തുള്ളി കാണുമോ എന്ന് ഇത് വരെ തീരുമാനമായില്ല. മമ്മൂക്കയ്ക്കും വരാൻ ഒക്കില്ല. എന്റെ  കാര്യത്തിലും വിസ എക്സ്റ്റൻഷൻ അപ്ലൈ ച്യ്തിരിക്കുന്നത് കൊണ്ട് ഒന്നും പറയാറായിട്ടില്ല. എന്റെ കല്യാണത്തിന് പോയില്ലെങ്കിലും അവന്റെ കല്യാണത്തിന് പോണം എന്നുണ്ട് എനിക്ക്. അതുകൊണ്ട് എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ അവന്റെ കല്യാണം കാണും അതിന്റെ വിശേഷങ്ങള ഇവിടെ നിങ്ങള്കായി എഴുതുകയും ചെയ്യും.
അപ്പൊ ശെരി. ഇനിയും കാണാം എന്ന വിശ്വാസത്തോടെ....കളിക്കൂട്ടുകാരൻ

Disclaimer : സംഭവങ്ങളിൽ ചിലത് വിട്ടു പോയിട്ടുണ്ടാകാം. സംഭവം നടന്നിട്ട് കുറച്ചു നാളായില്ലേ. അത് കൊണ്ട് ഇതിലെ മറ്റംഗങ്ങൾ ഇതിൽ തിരുത്തലുകൾ നടത്തിയാൽ നിങ്ങൾ അവരോടു ക്ഷെമിക്കുക.
പിന്നെ ഈ സംഭവങ്ങൾ ഒക്കെ ബാല്യകാല സ്മരണകളിൽ ഉൾപെടുത്താമോ എന്ന സംശയം നിങ്ങളിൽ പലര്ക്കും തോന്നാം.പക്ഷെ അതിന്റെ കാരണം ഞങ്ങളെല്ലാം ഇപ്പോഴും മനസ്സിൽ ബാല്യം കൊണ്ട് നടക്കുന്നു എന്നത് തന്നെ. പിന്നെ ഇതിനെകാലെല്ലാം ഉപരി - ഞങ്ങടെ ബ്ലോഗ്‌ അല്ലെ എന്തും എഴുതാമല്ലോ. പണ്ടാരോ പറഞ്ഞത് പോലെ സ്വന്തം പറമ്പിൽ  തൂറാൻ പറ്റിയില്ലെങ്കിൽ പിന്നെ പറമ്ബെന്തിനാ :D