Saturday, 29 October 2011

എണ്‍പതു വയസുള്ള ചേട്ടന്‍....

കൌമാരത്തിന്‍റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് എല്ലാര്‍ക്കും തുടങ്ങുന്ന ഞരമ്പ്‌ രോഗം ആണ് വായിനോട്ടം..പേരില്‍ വായ ഉണ്ടെലും നോക്കുനത് വായിലോട്ടല്ല എന്നാ ഒരൊറ്റ വ്യത്യാസമേ ഉള്ളു...
ആരെ  എന്നൊന്നും ഇല്ല..സ്കൂളിലെ അല്ലേല്‍ tution ക്ലാസ്സിലെ എല്ലാ തരുണിമണികളെയും ഒന്ന് സ്കാന്‍ ചെയ്തിലേല്‍ ഉറക്കം വരാത്ത കാലം..
ഈ ഒരു കാര്യത്തില്‍  ചെറുപ്രായത്തിലെ ബിരുതനന്തര  ബിരുതം നേടിയ വ്യക്തി ആണ് ഓട.ഓടയുടെ പ്രശസ്തമായ ഹെര്കുലിസ് ശകടം ഉണ്ട്.കാലന് എരുമ ഉള്ളത് പോലെ ..അതവന്‍ കൊറേ കാലം കൊണ്ട് നടന്നു..അവസാനം ഏതോ ഒരു  മരമാണ്ടാനായ കള്ളന്‍ അത് കട്ടോണ്ട് പോയി... അതില്‍ ആകെ പാടെ തുക്കി വില്‍ക്കാന്‍ ഇത്തിരി ഇരുമ്പ് മാത്രമേ ഉള്ളു..പിന്നെ ഓടയുടെ രോമവും(മൃഗ സംരക്ഷണ വകുപ്പിന് ഗവേഷണം നടത്താന്‍)...അതും ചവിട്ടി അവന്‍ തിരോന്തരത്തെ വീഴാത്ത ഓടകള്‍ ഇല്ല..അത് കൊണ്ടാണല്ലോ  അവനാ പേര് കിട്ടിയത്..ഓടിയ വണ്ടി ആയാലും  ഓടാത്ത വണ്ടിയായാലും ഒന്നിന്റെയും ഡിക്കി അവന്‍ വെറുതെ വിടാറില്ല,.. അങ്ങനെ ആണ് അവന്‍ മിക്കസമയതും ഓടയില്‍ വന്നു ലാന്‍ഡ്‌ ചെയ്യുനത്..
അങ്ങനെ നമ്മള്‍ ഫിസിക്സ്‌ ക്ലാസ്സ്‌ കഴിഞ്ഞു ഒരു ദിവസം സൈക്കിള്‍ ചവിട്ടി വരുന്ന നേരം..എന്തിനെകെയോ കുറിച്ച് സംസാരിച്ചു ഞാനും കിളിയും സൈക്കിള്‍ ചവിട്ടി വരുന്നു...അപ്പോള്‍ ഓട എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട് എന്നും പറഞ്ഞു മുന്നേ ചവിട്ടി..അപ്പോളാണ് നമ്മുടെ ക്ലാസ്സിലെ തരംഗം സുശീല (ഡ്യൂപ്ലിക്കേറ്റ്‌ പേര്) മുന്നേ നടന്നു പോകുനത് നമ്മള്‍ ശ്രദ്ധിച്ചത്..സുശീലയെ നോക്കാത്തവര്‍ ആരും ഇല്ല..അവള്‍ +2 ആണേലും കണ്ടാല്‍ MAക്ക് പഠിക്കുവനന്നെ തോന്നു...അപ്പോള്‍ നമ്മക്ക് മനസിലായി ഓടയുടെ ധിറുതി എന്തിനു വേണ്ടി ആണ് എന്ന്..പട്ടി എല്ലിനു കഷ്ണം തപ്പി തന്നെ ആണ് പോക്ക് എന്ന് മനസിലായി..നമ്മളും അങ്ങനെ പുറകെ വച്ച് പിടിച്ചു..അങ്ങനെ വിട്ടാല്‍ പറ്റിലല്ലോ ..അങ്ങനെ നമ്മള്‍ ഓടയുടെ അടുത്ത് എത്തി..ഓട ഡിക്കിയില്‍ തന്നെ ആണ്നോട്ടം ഉറപ്പിചിരിക്കുനത് എന്ന് മനസിലായി .അപ്പോളാണ് ശ്രദ്ധിച്ചത്..ഓടയുടെ വണ്ടിയുടെ മുന്നില്‍ ഒരു അപ്പൂപ്പന്‍ ഇരുന്നു പോകുന്നു..നമ്മള്‍ ആലോചിച്ചു ഇങ്ങേരു എപ്പോ ഇതില്‍ കേറി??..ഓട 'ഒറ്റയ്ക്ക്ചവിട്ടി വായി നോക്കാന്‍ വയ്യ അപ്പോള ഏതോ ഒരു തെണ്ടി ലോഡ്‌ ഇരിക്കുനത്  ഇറങ്ങി പോടാ'..അപ്പോള്‍ അവന്‍ തന്‍റെ വണ്ടിടെ മുന്നില്‍ ഇരിക്കാന അപ്പൂപ്പനെ കണ്ടത്..വണ്ടി നിറുത്തി..ചാവാര്‍ അയ അപ്പൂപ്പന്‍ ' എവിടെ നോക്കിയാട വണ്ടി ഓടിക്കുന്നെ?'(തെറി എന്തോ വിളിച്ചു അത് കേട്ടില) ഓട  ' സോറി ചേട്ടാ ഒരു അഭാത്തം പറ്റിയത ക്ഷേമി...'
ഇത്രയും  വയസായ അങ്ങേരെ ചേട്ടാ എന്ന് വിളിച്ചുസുഖിപ്പിച്ചത് കൊണ്ടാവാം അങ്ങേരു അവനെ വെറുതെ വിട്ടു. ..ഇതു കണ്ട സുശീല അവനെ നോക്കി ഒന്ന് പൊട്ടി ചിരിച്ചിട്ട് പോയി..ഓടക്കു മനസിലായി..മായാവി വീണ്ടും കുപ്പിയില്‍ ആയി..ഇനി രക്ഷയില്ല...വായിനോക്കി നോക്കി  ഒരു പാവം അപ്പൂപ്പനെ സ്വര്‍ഗത്തിന്‍റെ വാതില്‍ വരെ കാണിച്ച റെക്കോര്‍ഡ്‌ ഇപ്പോളും ഓടക്കു തന്നെ ...
 

Saturday, 22 October 2011

പാല്‍കുളങ്ങര എയര്‍പോര്‍ട്ടും കൈനെടിക് ജെറ്റും

 ടു വീലെര്‍ എന്നും ചെറുപ്പക്കാരുടെ ഹരമായിരുന്നു, ഇന്നും ആണ്.തുള്ളിയുടെയും കിളിയുടെയും മറ്റു കഥാപാത്രങ്ങളുടെയും കാലത്തൊക്കെ ('എന്റെ കാലത്തൊക്കെ' എന്ന് പറയാന്‍ കഴിയില്ല കാരണം ഞാന്‍ ഇന്നും ചെറുപ്പമാണ്. അവരൊക്കെ വളര്‍ന്നു മുതുക്കന്മാരായി)  ടു വീലെരിന്റെ അവസാന വാക്ക് എന്ന് പറഞ്ഞാല്‍ ഒരു 100cc ബൈക്ക് അല്ലെങ്കില്‍ ഒരു ബജാജ് സ്കൂട്ടെര്‍. പക്ഷെ ഈ കഥ നടക്കുമ്പോള്‍ ഞങ്ങള്‍ പന്ദ്രണ്ടം ക്ലാസ്സില്‍ പഠിക്കുവാണ്. അപ്പൊ ഒരുത്തനും അതിനോല്ല പ്രായമായിട്ടില്ല എന്ന് സാരം. അപ്പൊ ഏറ്റവും കുടിയ മോഹം ഒരു ഗിയര്‍ ഉള്ള സൈക്കിള്‍ വരെ മാത്രമേ പോകാവു. എനിക്കും  അന്ന് ഒരു സൈക്കിള്‍ ഒണ്ടു. ഒരു ഹെര്‍ക്കുലിസ് സൈക്കിള്‍. അതില്‍ ഞാന്‍ കാണിക്കാത്ത കസര്തുകലില്ല വീഴാത്ത വീഴ്ചയില്ല കാണാത്ത ഓടകളില്ല (എനിക്കാ പേര് കിട്ടാന്‍ തന്നെ പകുതി കാരണം അതാണ്‌.) പക്ഷെ ഈ കഥയില്‍ ഞാനോ എന്റെ സൈകിലോ അല്ല താരം. ഇതില്‍ താരം  തുള്ളിയാണ് പിന്നെ അവന്റെ ശകടവും. അപ്പൊ പറഞ്ഞ പോലെ എല്ലാവര്കും ഉണ്ട് ഓരോ സൈക്കിള്‍. എനിക്കും കിളിക്കും വരുനും പോത്തിനും രമണനും അങ്ങനെ എല്ലാര്‍ക്കും പിന്നെ തുള്ളിക്കും. തുള്ളി സൈക്കിള്‍ ചവുട്ടി വരുന്നത് കാണാന്‍ തന്നെ ഒരു രസമാണ്.രണ്ടു കാലും കവച്ചു വെച്ച്, തല ഒരു ഓളത്തില്‍ ആട്ടി, പിന്നെ മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു ഒരു വരവുണ്ട്. ഒരു കാല്‍ പെടലില്‍ കറങ്ങി താഴെയെത്തുമ്പോള്‍ സൈക്കിള്‍ ആ സൈഡില്‍ ഒരു നല്പതിയഞ്ഞ്ജു  ഡിഗ്രി ചരിഞ്ഞു ഇപ്പൊ വീഴും എന്ന നിലയിലാവും. ഏതാണ്ട് ബൈക്ക് രേസിങ്ങില്‍  അവര്‍ മുട്ട് ഉരച്ചു വളവു തിരിയണ പോലെ. പക്ഷെ വീഴുല. അതാണ് തുള്ളി. അപ്പോഴേക്കും അടുത്ത കാല്‍ കറങ്ങി താഴെയെതിയിട്ടുണ്ടാവും. സൈക്കിള്‍ അങ്ങോട്ട്‌ ചരിയും. അങ്ങനെ ആടിയാടി തുള്ളി വരും. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തുള്ളിക്ക്‌ ആ സൈക്കിള്‍ ചവുട്ടി ചവുട്ടി മടുത്തു (അതോ ആ സൈക്ലിനു ഈ മാടനെ ചുമന്നു മടുതതാണോ.അറിയില്ല) എന്തായാലും തുള്ളി അച്ഛന്റെ കയ്യും കാലും പിടിച്ചു പുതിയ ശകടത്തിനു വേണ്ടി കരഞ്ഞു. അതും സൈക്കിള്‍ പോര സ്കൂട്ടെര്‍  വേണം എനാരുന്നു ഡിമാണ്ട്. അവസാനം ആ പാവം മനുഷ്യന്‍ താന്‍ പോന്നു പോലെ സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന കൈനെടിക് ഹോണ്ട എന്ന ശകടം മകന് 
താല്‍കാലികമായി ഉപയോഗിക്കാന്‍ കൊടുത്തു. തുള്ളിക്ക്‌ ആ കൊല്ലം ഓണം നേരത്തെ വന്നു. സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടി. ഞങ്ങളെല്ലാം അസൂയയോടെ അവന്റെ ശകടത്തെ നോക്കി ദീര്ഖനിശ്വസം വിട്ടു. അങ്ങനെ തുള്ളി കൈനെടിക് ഹോണ്ടയില്‍ ചെത്തുവാന്നു. ട്യുഷന്‍  കഴിഞ്ഞയുടനെ തുള്ളി അവന്റെ ശകടത്തില്‍ കിനിചോണ്ട് പായും. അങ്ങനെ ഒരു ട്യുഷന്‍ ക്ലാസ്സ്‌ കഴിഞ്ഞ ദിവസം. എനിക്ക് സാധാരണ ഒരു സ്വഭാവമുണ്ട് സൈക്കിള്‍ ചവുട്ടാന്‍ മടിയോ ക്ഷീനിച്ചവഷനയിരിക്കുംബോഴോ ഞാന്‍ എന്റെ സൈക്ലില്‍ ഇരുന്നു മുന്‍പേ പോണ സൈക്ലിന്റെ കാരിയെരില്‍ പിടിക്കും. അപ്പൊ എനിക്ക് ബാലന്‍സ് ചെയ്താ മതി. മുന്പെയുല്ലവാന്‍ എന്നെ വലിച്ചോണ്ട് പൊക്കോളും. അങ്ങനെ അന്നത്തെ ദിവസം ഞാന്‍ തുള്ളിടെ കൈനെടിക് ശകടത്തിന്റെ പൊറകെ പിടിക്കാം എന്ന് കരുതി. അതാവുമ്പോ പിന്നെ വേഗം പോവുകേം ചെയ്യും. അങ്ങനെ ബാക്കിയോല്ലവന്മാരെകളും മുന്നേ ഞാന്‍ തുള്ളിടെ ശകടത്തിന്റെ പിറകെ പിടിച്ചു എന്റെ സൈക്ലില്‍  പോകുവാണ്. തുള്ളി പതിവ് പോലെ ചീറി പായുന്നു. ഞാനും കൂടെയുള്ളത് കൊണ്ടാണോ എന്നറിയില്ല തുള്ളി എന്നെ വണ്ടിയുടെ സ്പീഡ് കാണിക്കാന്‍ പതിവിലും വേഗത്തില്‍ ചീറിപ്പായുവാന്.
 സമയം രാവിലെ ഒരു ഏഴോ എട്ടോ മണിയായിക്കാണും. വണ്ടികളൊന്നും തന്നെയില്ല. പോകുന്ന വഴിയില്‍ നല്ല ഒരു വളവുണ്ട് എന്ന് വെച്ചാല്‍ "റ"  യുടെ വളവു പോലെ ഒരു വളവു. ആ വളവെത്തി. അപ്പൊ തുള്ളി സ്പീഡ് പിന്നേം കൂട്ടി. ഇങ്ങനൊരു വളവില്‍ സൈക്ലിനു ഇത്രേം ബാലന്‍സ് കിട്ടില്ലാ (അതും വേറൊരു വണ്ടിയില്‍ പിടിച്ചു പോകുമ്പോള്‍) എന്നുള്ളത് കൊണ്ട് ഞാന്‍ പിടി വിട്ടു. തുള്ളി പായുന്നു. വളവില്‍ ബൈക്ക് രേസിംഗ്കാര്‍ ചരിയണ പോലെ തുള്ളി ചരിച്ചു. ഞാന്‍ കരുതി സൈക്കിള്‍ ചരിക്കണ പോലെ ചരിച്ചു പോകുവാണെന്ന്. പക്ഷെ ഞാന്‍ നൊടിയിടയില്‍ ഒരു വെത്യാസം കണ്ടു. തുള്ളി ചരിഞ്ഞു ചരിഞ്ഞു പിന്നേം പോണു. നേരെയാവണില്ല. വളവു ഏതാണ്ട് തീര്നു. പിന്നെ എല്ലാം പെട്ടെന്നാരുന്നു. തീയും പോകേം പോലെ. തുള്ളിയും ശകടവും ചരിഞ്ഞു ചരിഞ്ഞു ഭുമിക്കു ഒരുമ്മ കൊടുത്തു. അത് കൊണ്ടും നില്‍കാതെ വണ്ടി പായുവാന്. പക്ഷെ ഇപ്പൊ ശകടം ഉരുണ്ടല്ല, റോഡിലെ ടാറില്‍ നിരങ്ങി വണ്ടിയുടെ പെയിന്റ് കൊണ്ട് പടം വരച്ചു നീങ്ങുകയാണ്. അവസാനം അത് റോഡിന്‍റെ അറ്റത്തെത്തി നിന്നു. ഞാന്‍ നോക്കുമ്പോള്‍ ശകടവും തുള്ളിയും വെവ്വേറെ കിടക്കുന്നു. മറ്റവന്മാരെല്ലാം പുറകെ വരുന്നേയുള്ളൂ. ഞാന്‍ പെട്ടെന്ന് സൈക്കിള്‍ നിര്‍ത്തി ഇറങ്ങിയോടി  അവന്റെയടുതെതി. റോഡ്‌ സൈഡില്‍ പല്ല് തേച്ചു കൊണ്ടിരുന്ന ഒരു വീടുകാരനും വന്നു. പിന്നെ അവിടിവിടെ നിന്നിരുന്ന മറ്റു രണ്ടു പേരും. പക്ഷെ ഞാന്‍ അടുതെതിയപ്പോഴേക്കും തുള്ളിയെ കാണാനില്ല. ആന കിടന്നിടത്ത് പൂട പോലും ഇല്ലെന്നു പറഞ്ഞ പോലെ.  വണ്ടിയും ഇല്ല. പെട്ടെന്ന് ഒരു ശബ്ദം. വെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ തുള്ളി പിന്നേം പറക്കുവാണ് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്. ഞാന്‍ പുരകെന്നു വിളിച്ചു. എന്നെ അറിയുക പോലും ഇല്ലെന്ന ഭാവത്തോടെ തുള്ളി വണ്ടിയോടിച്ചു പോയി. ഇതെല്ലം നൊടിയിടയില്‍ കഴിഞ്ഞു. തുള്ളി പോയിക്കഴിഞ്ഞപ്പോള്‍ അടുത്ത് നിന്ന ഒരുവന്‍ പല്ല് തെചോണ്ടിരുന്ന ആളോട് തിരക്കി. "എന്താ എന്താ സംഭവം" മറ്റെയാള്‍ ബ്രഷ് വായില്‍ വെച്ചോണ്ട് തന്നെ കണ്ണുകലുരുട്ടി, എന്തോ അമേരിക്ക പാല്‍കുളങ്ങരയില്‍ ബോംബിട്ടെന്ന ഭാവത്തില്‍ പറഞ്ഞു "ഹോ വിമാനം കൊണ്ടെരക്കണ പോലല്ലേ ആ മൈ*ന്‍ വണ്ടി കൊണ്ടെരക്കിയത്" 
തുള്ളിക്ക് അപകടം പറ്റി, എന്തായെന്നറിയില്ല. പക്ഷെ അതിന്റെ ടെന്‍ഷനില്‍ പോലും അയാക്കടെ ഡയലോഗ് കേട്ട് ഞാന്‍ ചിരിച്ചു പോയി. പക്ഷെ പെട്ടെന്ന് ഞാന്‍ സൈക്ലും എടുത്തു അവന്റെ വീട്ടില്‍ പോയി. വീടെത്തിയപ്പോള്‍ ആശാന്‍ രണ്ടു കാലില്‍ തന്നെ നില്‍പ്പുണ്ട് അവിടെ മുറ്റത്ത്‌. പകുതി ആശ്വാസമായി. പക്ഷെ അവന്‍ കാര്യമായി ആരോടോ സംസാരിക്കുവാണ്. ദേഷ്യത്തില്‍. ഒരു പരാതി പറച്ചിലിന്റെ ഭാവം. എനിക്കാരെയും കാണാന്‍ കഴിഞ്ഞില്ല. അടുതോട്ടു ചെന്നപ്പോ കാര്യം പിടികിട്ടി. അവന്റെ അച്ഛന്‍, ആ പാവം മനുഷ്യന്‍ വണ്ടിയുടെ മറുവശത്ത് തലയ്ക്കു കയ്യും കൊടുത്തു ഇരിക്കുന്നു. വണ്ടിയേം ഇവനേം മാറി മാറി നോക്കിക്കൊണ്ട്‌. എന്നെ കണ്ട ഭാവം നടിക്കാതെ തുള്ളി അച്ഛനോട് വെച്ച് കാച്ചുവാന് "ഹോ ഞാന്‍ ഒരായിരം ഹോണടിച്ചു. എന്നിട്ട് ആ അംബാസടരുകാരന്‍ റോങ്ങ്‌ സൈഡില്‍ കൊണ്ട് കേറ്റി. ഞാന്‍ ശെരിക്കു വളച്ചത്‌ കൊണ്ട് കൂടുതല്‍ ഒന്നും പറ്റിയില്ല."  അപ്പൊ തുള്ളിടെ അച്ഛന്‍ "ഇനിയെന്ത് പറ്റാന്‍" എന്ന ഭാവത്തില്‍ ഒരു നോട്ടം. അപ്പൊ കാര്യം എന്താന്ന് മനസിലാകാതെ ഞാന്‍ "അംബാസടരുകാരനാ?" എന്ന് ചോദിച്ചു. പെട്ടെന്ന് തുള്ളി എന്നെ തുറിച്ചു നോക്കിയിട്ട് "ആ അംബാസടരുകാരനെ" എന്ന് തറപ്പിച്ചൊരു മറുപടി. എനിക്ക് കാര്യം പിടി കിട്ടി, ഞാനും പറഞ്ഞു "ങാ ആ അംബാസടരുകാരന്‍ ശെരിയാ". അങ്കിള്‍ ഒന്നും പറഞ്ഞില്ല. തന്റെ ശകടത്തെ ഒന്ന് കൂടിയൊന്നു  നോക്കിയിട്ട് അകത്തേക്ക് കേറിപ്പോയി. ഉടന്‍ ഞാന്‍ തുള്ളിയോടു  ചോദിച്ചു "ഡേയ് വല്ലോം പറ്റിയാ?" തുള്ളി അകതെക്കൊന്നു കൂടി ഒന്ന് നോക്കി ആരും കേള്‍ക്കുന്നില്ലെന്നു ഉറപ്പു വരുത്തി. എന്നിട്ട് എന്നെ നോക്കി ആ സ്ഥിരം ചിരി ചിരിച്ചു. എന്നിട്ട് ആ വളിച്ച ചിരിയോടു കൂടിത്തന്നെ  പറഞ്ഞു "ഹി ഹി എനിക്കൊന്നും പറ്റിയില്ല" എന്നിട്ട് ആ പാവം ശകടത്തെ ഒരു നോട്ടം. ഞാന്‍ ഒന്നും മിണ്ടിയില്ല. പക്ഷെ അതോടെ പല്കുലങ്ങര എയര്‍പോര്‍ടിലെ രണ്വെയില്‍ ആദ്യമായി പൈലറ്റ് ലൈസന്‍സ് എടുത്ത ആള്‍ തുള്ളിയായി.

Saturday, 24 September 2011

പാവം പാവം പോത്ത് കുമാരന്‍..


എന്നാ പിന്നെ ആദ്യത്തെ കഥയിലോട്ടു കടക്കാം..ഈ കഥ എഴുതിയതില്‍ കിളിയുടെ പങ്കു വളരെ വലുതാണ്‌..അപ്പോള്‍ പോത്തേ തല്ലു കുറച്ചു കിളിക്കും കൊടുത്തോ..


കഥ നായകന്‍  - പോത്ത് കുമാരന്‍
കഥ നായികാ  - ജാനമ്മ (അതിഥി താരം..physics tutionക്ലാസ്സിലെ ഒരു തരുണിമണി )


 ഇന്റര്‍നെറ്റ്‌നമ്മുടെ നാട്ടില്‍ കത്തിജ്വലിക്കാന്‍ തുടങ്ങിയ സമയം..dialupകളുടെ കാലം.യാഹൂ ചാറ്റ് എല്ലാരുടെയും കണ്ണില്‍ ഉണ്ണി ആയിരിക്കുന്ന കാലം..
യാഹൂവില്‍ പോത്ത്‌ ,ഓട,കിളി എന്നിവര്‍ തകര്‍ത്തു ആടുന്ന സമയം.
.ഒരികല്‍  പോത്ത്‌ ജാനമ്മ തന്‍റെ ബന്ധു ആണ് എന്നും മറ്റും കൂട്ടുകാരോട് പറയുകയുണ്ടായി..അങ്ങനെ ഒരു നാള്‍ കിളി പോത്തിനോട് ചോദിച്ചു .'ജാനമ്മ നിന്‍റെ ബന്ധു അല്ലെ അവള്‍ നിന്നെ യാഹൂവില്‍ ആഡ് ചെയ്യട്ടെ എന്ന് ചോദിക്കുന്നു..'.രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും റം എന്ന് പറയും പോലെ പോത്ത്‌ അപ്പോള്‍ തന്നെ ആഡ് ചെയ്തോളാന്‍ പറഞ്ഞു.

ഹൈ പറഞ്ഞു തുടങ്ങി കൂടുതല്‍ പരിചയപെട്ടു .ജാനമ്മ അവന്‍റെ കൂടുതല്‍ കാര്യങ്ങള്‍  തിരക്കി. അതിന്‍ ഇടയില്‍ 'ഓട' പാര പണിതു.പോത്തിന്‍റെ ഇരട്ട പേര്‍ ജാനമ്മക്ക് ഒറ്റി കൊടുത്തു .'ഓട'ക്കും  മറ്റുലവര്‍ക്കും അവനോടു അസൂയ ആണ് എന്നും അവരെ വിശ്വസികരുത് എന്നും പോത്ത്‌ അവളെ അറിയിച്ചു.
അവനു  കാമൂകിമാര്‍ ഉണ്ടോ എന്നും മറ്റും അവള്‍ അവനോടു ആരാഞ്ഞു..

ഹേയ് ഇല്ല എന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞെങ്കിലും ,'ഓട' ഒറ്റിയത്കാരണം അവനു സത്യം പറയേണ്ടി വന്നു..അവന്‍റെ മുറപെണ്ണായ ലാലനാമണിയോടു ഉണ്ടായിരുന്ന പ്രണയവും.മറ്റും അവന്‍ അവളോടെ പറഞ്ഞു..
അവളെ വിഴുത്താന്‍ ആയി അവനു കോളേജില്‍ വച്ച് അഞ്ചു പെണ്ണുങ്ങള്‍ അവനോടു ഇഷ്ടം പറഞ്ഞു എന്നും എല്ലാരോടും ഇല്ല എന്ന് പറഞ്ഞുഒഴിവാക്കി എന്നും അവന്‍റെ പേരില്‍ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ തന്നെ കോളേജില്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞു ഗുണ്ട് അടിച്ചു.. 

.അവളും അവനോടു ഹൃദയം തുറന്നു സംസാരിച്ചു.അവള്‍ വീട്ടില്‍ ഏക ആണ് എന്നും.ഏകാന്തത അവളെ വേട്ട ആടുന്നു എന്നും അവള്‍ അവനെ അറിയിച്ചു. ഹൃദയം കൈമാറി തുടങ്ങിയ നിമിഷങ്ങള്‍.
തന്‍റെ പ്രണയം അവള്‍ മനസിലാകി എന്നാ സന്തോഷത്തില്‍ തനിക്ക് പാരയായി നില്‍ക്കുന്ന ഓട,കിളി  എന്നിവരെ തെറി വിളിച്ചു.


അങ്ങനെ ഒരു നാള്‍ തമ്മില്‍ കാണാന്‍ തിടുക്കമായി എന്ന് അവള്‍ അവനോടു പറഞ്ഞു.. നാളെ മൂന്ന് മണിക്ക്  കരയോഗം ഹൈസ്കൂളിന്റെ മുന്നില്‍ കറുത്ത ഷര്‍ട്ടും കറുത്ത ട്രൌസറും ഇട്ടു വരാന്‍ പോത്തിനോട് അവള്‍ പറഞ്ഞു.പോത്തിന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
ആ ദിവസം സ്ഥിരമായി 28 കളിയ്ക്കാന്‍ കൂടുമായിരുന്ന കിളിയുടെ വീട്ടില്‍ ഒരു 2.30  ഓടെ ടിയാന്‍ എത്തി ചേര്‍ന്നു..കളി തുടങ്ങി കുണ്‌ക്കുകള്‍ പലതായി..അങ്ങനെ മൂന്ന് മണി അടിക്കാന്‍ അഞ്ചു മിനിറ്റ് ഉള്ളപ്പോള്‍ 'വീട്ടില്‍ പോകണം വെളിയില്‍  പോകാന്‍ ഉണ്ട് ' എന്നും പറഞ്ഞു അവന്‍ ഇറങ്ങി.

അവളെയും  കാത്തു പോത്ത്‌ കരയോഗം ഹൈസ്കൂളിന്റെ മുന്നില്‍ കുറ്റി അടിച്ചു നില്‍ക്കുന്ന സമയം ,സമയം കഴിഞ്ഞിട്ടും അവളെ കാണാന്‍ ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഓടയും തുള്ളിയും തുള്ളിയുടെ ശകടത്തില്‍  അവന്‍റെ അടുത്ത് വന്നത്.
ഓട : 'എന്താടാ ഇവിടെ?'
പോത്ത്‌ : 'അത് എവിടെ അടുത്തുള്ള ഒരു ചേട്ടന്‍റെ വീടിന്ന് മാവ് മേടിക്കാന്‍ വന്നതാ '
തുള്ളി : 'ചേട്ടന്‍റെ വീട് നിനകയറിയില്ല??'
പോത്ത്‌ : 'ഇവിടെ നില്ല്കാന്‍ ആണ് ചേട്ടന്‍  പറഞ്ഞത്.നിങ്ങള്‍ എന്താ ഇവിടെ '
തുള്ളി  : 'ഞങ്ങള് പണിക്കരുടെ വീടിലേക്ക് ഒന്ന് ഇറങ്ങിയതാ CD മേടിക്കാന്‍  ..എന്നാ ശരി ഞങ്ങള്‍ പോകുന്നു '

ഈ  സംഭാഷണത്തിന് ഇടയില്‍ പോത്തിന് എന്തോ ചീഞ്ഞു നാറുന്നു എന്നൊരു തോന്നല്‍ ഉണ്ടായി..
അവന്‍ പയ്യെ  തിരിച്ചു നടന്നു..
കിളിയുടെ വീട്ടിലേക്കുള്ള ഇടവഴിയില്‍ എത്തി ..
അപ്പോള്‍ അതാ കിളി വയ്യാത്ത കാലും വച്ച് ഞൊണ്ടി ഞൊണ്ടി അവിടെ നില്‍ക്കുന്നു..

പോത്ത്‌: 'കിളി നമ്മള്‍ ഒന്നും അല്ലേല്‍ കൂട്ടുകാര്‍ അല്ലെ?എന്നോട് നീ സത്യം പറ'

കിളി പിന്നെ എല്ലാ സത്യവും പറഞ്ഞു..ജാനമ്മ എന്നാ യാഹൂ പേര്‍ ഓട ഉണ്ടാക്കിയ വ്യാജന്‍ യാഹൂ id ആണ് എന്നും..അവന്‍ ആണ് ജാനമ്മയുടെ പേരും പറഞ്ഞു നിന്നെ പറ്റിച്ചത് എന്നും..എല്ലാ സത്യവും കിളി പോത്തിനോട് പറഞ്ഞു..അവന്റെ ഹൃദയം വിണ്ടു കീറുന്നതായി അവനു തോന്നി.. കൂട്ടി വച്ച സ്വപ്നങ്ങള്‍ എല്ലാം ആ നാറി ബോംബ്‌ ഇട്ടു തകര്‍ത്തു.. അവന്‍റെ ഹൃദയം തെങ്ങി. അവന്‍റെ രഹസ്യങ്ങള്‍ കൂടുകാര്‍ അറിഞ്ഞു.അവന്‍ പറ്റിക്കപെട്ടു.. ചതി വഞ്ചനാ !!!...

കിളിയുടെ വീട്ടില്‍ തിരിച്ചെത്തി ഓടക്കു രണ്ടെണ്ണം പൊട്ടിച്ചു..എന്നിട്ട് കൂട്ടുകാരുടെ  കളിയാകല്‍ സഹിക്കാന്‍ വയ്യാതെ അവന്‍ അവിടുന്ന് ഇറങ്ങി..തിരികെ വിളിച്ച കൂട്ടുകാരോട് അവന്‍ എങ്ങനെ പറഞ്ഞു..'എനിക്ക് ഫീല്‍ ഒന്നും ആയില്ല കേട്ടോ'.. അത് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്തെ ആ ചമ്മല്‍ ,ദുഃഖം ,ദേഷ്യം,എല്ലാം കൂടി കലര്‍ന്ന ആ ഭാവം അതിപോളും മായാതെ കൂടുകാരുടെ മനസ്സില്‍ കിടക്കുന്നു..അത് പറഞ്ഞു അവനെ ഇപ്പോളും കളിയകാറുണ്ട്..

ഓടയുടെ തേപ്പ് ഏത് റേഞ്ച് ആണ് എന്ന് ഇപ്പൊ മനസിലായല്ലോ??.തേപ്പുകള്‍ ഏറ്റു വാങ്ങാന്‍ പോത്തിന്റെ ജീവിതം ഇനിയും ബാകി...

Sunday, 11 September 2011

ഇവരെ പരിചയപ്പെടാം - രണ്ടാം ഭാഗം

അപ്പൊ നമ്മലെവിടാ നിര്‍ത്തിയേ? ആ രമണനെ വരെ നിങ്ങള്‍ പരിചയപ്പെട്ടല്ലേ..ശെരി അപ്പൊ ഇനി ഈ  ബ്ലോഗിന്റെ ഉടമയായ തുള്ളിയെ പരിചയപ്പെടാം.

തുള്ളി: ഒരു മഴതുള്ളി പോലെ ശുദ്ധം (ഇടയ്ക്കിടയ്ക്ക് അമ്ല മഴ പെയ്യും) . കണ്ടാല്‍ ഒരു അജാനബാഹു. ആരും ഒന്ന് പേടിക്കും. പേടിക്കണ്ട കാര്യമില്ല. പക്ഷെ സ്വഭാവത്തിന്റെ കാര്യത്തില്‍ പേടിക്കണം. എപ്പോ പണി തരും എന്ന് പറയാന്‍ പറ്റുല. ഇവന്റെ സ്ഥിരം ഇര കിളിയാണ്.
പക്ഷെ കിളിക്ക് തിരിച്ചു പ്രതികരിക്കാന്‍ കഴിയാറില്ല. കാരണം പണി കൊടുക്കാം എന്ന് വെച്ചാല്‍ നടക്കില്ല (കിളിയുടെ മുന്‍പ് പറഞ്ഞ സെല്‍ഫ് ഗോള്‍ പ്രകൃതം കാരണം) . അതല്ല ഇടി കൊടുക്കാം എന്ന് വെച്ചാല്‍ കിളി ചാടി അടിച്ചാലും തുള്ളിടെ മുട്ട് വരേ എതൂ. അത് കിളിടെ പൊക്കകൊരവാണോ അതോ തുള്ളിടെ പൊക്കകൂടുതലാനൊ  എന്ന് ചോദിച്ചാല്‍ രണ്ടും എന്നാണുത്തരം. പിന്നെ തുള്ളിക്ക്‌ ഈ പേര് എങ്ങനെ കിട്ടി എന്ന് ചോദിച്ചാല്‍ അത് പന്ത്രണ്ടില്‍ പഠിക്കുമ്പോ  അവന്റെ ഏറ്റവും പ്രിയപ്പെട്ട ശത്രു ഇട്ടു കൊടുത്തതാണ് (കാര്യകാരണ സഹിതം ഞാന്‍ അത്  പിന്നീട് വിവരിച്ചു തരാം.) ഇവനെ ഈ ലോകത്ത് ഈ പേര് വിളിക്കാത്ത ഒരേ ഒരാള്‍ ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കും. അതെന്താ എന്ന് ചോദിച്ചാല്‍ എന്തോ എനിക്ക് വിളിക്കാന്‍ തോനാറില്ല അത്ര തന്നെ. ഇത് വിളിക്കുന്നേനു പകരം ഞാന്‍ തന്നെ അവനു ഒരു പേര് ഇട്ടു കൊടുത്തിട്ടുണ്ട്‌ - ഗോറോ (അതും വേറൊരു കഥയാണ്). പിന്നെ ഒരു പ്രധാന കാര്യം - ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ചളുവിന്റെ രണ്ടാമത്തെ അച്ഛന്‍ ഇവനാണ്. കൊന്നു കൊല വിളിക്കും, അമ്മാതിരി ഇനം ചളു അടിക്കും. ഇവനും രമണനും കൂടെ ചേര്നാല്‍ പിന്നെ ഒരു സുനാമി ഒറപാണ്. അത് പോലെ തന്നെ സ്വന്തമായിട്ട് വിമാനം പറത്തിയിട്ടുണ്ട്, അതും നമ്മടെ പാല്കുലങ്ങര  റോടു റണ്‍വെയാകിയിട്ട്‌. അങ്ങനെ കൊറേ രെകോര്ടുകള്‍ സ്വന്തം പേരിലുള്ള പുള്ളിയാണ്.
പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇവന്റെ ശരീരം പോലെ തന്നെ വിശാലമായ മനസോള്ള ഒരു വ്യക്തിയാണ്. അത് പോലെ തന്നെ സ്നേഹവും. പക്ഷെ മടിയുടെ കാര്യത്തില്‍ ഇവനും കിളിയും കട്ടക്ക് കട്ടക്ക് നിക്കും.

പേരുകള്‍: തുള്ളി, ഗോറോ, റാവുത്തര്‍ അണ്ണന്‍.

സ്പെഷ്യലിടി: തേപ്പു, ചളു (സ്റ്റാന്‍ഡേര്‍ഡ് സാധനങ്ങള്‍).

ഇനി നമുക്ക് അടുത്ത ആളെ പരിചയപ്പെടാം.

പല്ലി: ആധുനിക യുഗത്തിന്റെ ഉമ്മര്‍. ഇതിലും നല്ല വിശേഷണം ഇവന് ചേരുമോ എന്ന്  എനിക്ക് സംശയം. ഞങ്ങടെ ഭാഷയില്‍ പറഞ്ഞാല്‍ ഫീലിങ്ങ്സ്‌ കുട്ടപ്പന്‍. വെറുതെ ഒന്ന് നോക്കിയാ മതി ഉടന്‍ പറയും "എനിക്ക് ഫീല്‍ ആയി" പിന്നെ കൊറേ നേരം മിണ്ടാട്ടമോന്നുമില്ല. കോഴി കന്ജാവടിച്ചപോലെ അങ്ങനിരിക്കും. പിന്നെ കൊറേ കഴിഞ്ഞു തീവണ്ടി നീങ്ങുന്ന പോലെ പതുക്കെ മിണ്ടിതുടങ്ങും. അതിനിടക്ക് ആരേലും എന്തേലും ഫീല്‍ ആകുന്ന രീതിയില്‍ പറഞ്ഞാല്‍ പിന്നേം പഴയപോലെ ആവും. ഏതാണ്ട് പന്ദ്രണ്ട് കൊല്ലമായി ഇവനെ പരിചയപെട്ടിട്ട്. സെല്‍ഫ് ഗോള്‍ അടിയോന്നുമില്ല. പക്ഷെ എവിടെ പണിയുണ്ടോ അവിടെ ചെന്ന് വില പേശി വാങ്ങിച്ചു  പിടിക്കും. ആ ഒരൊറ്റ കൊഴപ്പമേ ഉള്ളു. ഈ ഒരു ശുദ്ധ മനസ് കാരണം പലരും തേച്ചു ഒട്ടിച്ചിട്ടുണ്ട്.വന്‍ തോതില്‍ .  എന്നാലും ആരോടും പരിഭവമോ പരാതിയോ ഇല്ല. ലോകാസമാസ്താ സുഖിനോ ഭവന്തു. ഇതാണ് ജീവിത മന്ത്രം. പിന്നെ പല്ലി എന്നുള്ള പേര് വരാന്‍ കാരണം തലേടെ ഷേപ്പ് കാരണമാണ്. പിന്നെ ഒരു പ്രധാന കാര്യം. ആള് ഭാരതീയനല്ല. ചൈനാകാരനാണ്. ഞെട്ടിയോ. പേടിക്കണ്ട. ജന്മം കൊണ്ട് ഇന്ത്യക്കരനാനെലും കര്‍മം കൊണ്ട് അങ്ങോട്ടാണ് കൂറ്.ഇഷ്ട ഭക്ഷണം ചൈനീസ് ഫുഡ്‌. കുങ്ങ്ഫു എന്ന ആയോധനകലയോടാണ് പ്രിയം. പിന്നെ കണ്ടാലും ഏതാണ്ട് അത് പോലൊക്കെ തന്നെ ഇരിക്കും (കാരണം ചോദിക്കരുത് എനിക്കറിഞ്ഞുട).മൊത്തത്തില്‍ ഒരു ചൈനീസ് ചൊവ തോന്നും നമുക്ക്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവനെ സംബന്ധിച്ചിടത്തോളം ഭൂമിയുടെ അച്ചുതണ്ട് ബാംഗ്ലൂര്‍ ആണ്. അതിന്റെ കാപിടല്‍ ഹെബ്ബാലും(അവന്റെ വീട് അവിടാണ്).  പിന്നെ കൂട്ടുകര്ക്കു  വേണ്ടി എന്തും ചെയ്യും. പക്ഷെ ചില സമയത്ത് തെക്കും എന്ന് പറഞ്ഞാല്‍ പണിയല്ല പക്ഷെ പറഞ്ഞു പറ്റ്ടിക്കും. ആള്‍ക്കൊരു ബന്ഗ്ലാവുണ്ട് പണി തീരാത്ത ഒരു ഭാര്‍ഗവീ നിലയം. ഞാന്‍ പത്തില്‍ പഠിക്കുമ്പോ തൊടങ്ങിയത അതിന്റെ പണി പത്തു വര്ഷം കഴിഞ്ഞിട്ടും തീര്നിട്ടില്ല. എന്റെ കുഞ്ഞു ആഗ്രഹങ്ങളുടെ വലിയ ലിസ്റ്റില്‍ ഒള്ള ഒരാഗ്രഹം എന്റെ കൊച്ചു മക്കടെ കാലത്തെങ്കിലും ഇതിന്റെ പണിയൊന്നു തീരനെ എന്നാണു. ആള് കമ്പ്ലീറ്റ്‌ വെജിറ്റെരിയന്‍  ആണ് (ആഹാര കാര്യത്തില്‍ മാത്രം). മനസ്സ് വയറു പോലെ തന്നെ വലുതാണ്‌. വയറ്റിനകത്തു നിറച്ചും സ്നേഹമാ.

സ്പെഷ്യലിടി: കാശ് കൊടുത്തു പണി വാങ്ങല്‍

പേര്: പല്ലി, അര്‍ജുനന്‍ പിള്ള.

ഇച്ചായന്‍: നിങ്ങളിപ്പോ ചിലപ്പോള്‍ വിചാരിക്കുന്നോണ്ടാവും ബാക്കിയുള്ളവര്‍ക്കെല്ലാം ഒരുമാതിരി തേപ്പു പേരിട്ടിട്ടു ഇവന് മാത്രം എന്താ ഇത്ര മാന്യമായ പേര് ഇട്ടിരിക്കുന്നത് എന്. വേറൊന്നും കൊണ്ടല്ല. ജീവനില്‍ കൊതിയില്ലാത്ത മനുഷ്യര്‍ ഈ ലോകതുണ്ടാവം പക്ഷെ ഞാന്‍ ആ കൂട്ടത്തില്‍ പെടില്ല. എനിക്ക് ഇടി കൊള്ളാന്‍ വയ്യ. ദലൈലാമക്ക് ബിന്‍ ലാദനില്‍ ഒന്ടായ ഒരു സാധനം. അങ്ങനെ വിശേഷിപ്പിക്കാം ഇവനെ. ലോകത്തിലെ സര്‍വമാന ജീവികളോടും ദലൈലാമയാണ്. ശാന്തവും സൌമ്യവുമായ പെരുമാറ്റം. പക്ഷെ എന്നെ കണ്ടാല്‍ ബിന്‍ ലാദന്‍ ജോര്‍ജ് ബുഷിനെ കണ്ട പോലാ. അപ്പൊ തൊടങ്ങും വെട്ടും കുത്തും.അതില്‍ ആര് ജെയിക്കും എന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെ. കാരണം ഞാന്‍ നന്നായി ഓടും. സ്കൂളില്‍ പഠിക്കുമ്പോ  ഓട്ടത്തിന്  പ്രൈസു കിട്ടിയിറ്റൊല്ലതാ. ആള് മിടുക്കനാ. ചൈനയില്‍ പോയി മുറ പടിചിട്ടുന്ടെന്നാ കേള്‍വി.അത് കൊണ്ട് തന്നെ പല്ലി ഇവനുമായി കട്ട കമ്പനിയാണ്. സൂത്രത്തില്‍ ആ ടെക്നികെല്ലാം പഠിക്കാനാണ് ഈ കു‌ടെ നടക്കണത്‌ എന്ന കാര്യം നമ്മക്കരിഞ്ഞുടെനാണ് അവന്റെ വിചാരം. ആളൊരു പ്രൊഫഷണല്‍ കില്ലെര്‍ ആണ്. ഡോക്ടര്‍ ആണ് എന്നാണു ഞങ്ങളോട് പറഞ്ഞിരിക്കുന്നത് (രണ്ടും ഒന്ന് താന്നാനെന്നാ തോനുന്നെ). ആള് നല്ലൊരു കുക്ക്കും ആണ്. കുക്കിംഗ് കാണുമ്പോ ഇവന്‍ അഞ്ചാം വര്ഷം ഹൌസ് സര്‍ജെന്‍സി ആണോ  അതോ ഹോം സയന്‍സ്  ആണോ പഠിച്ചതെന്ന് എനിക്ക് സംശയം തോനാരുണ്ട്. പിന്നെ ഈ മാപ്ല ഭയങ്കര ഈശ്വര വിശ്വാസിയാണ്.വെറും വിശ്വാസിയാണെന്ന് പറഞ്ഞാ പോരാ ഇവന്റെ പ്രാര്‍ത്ഥന കണ്ടാ നമുക്ക് തോന്നും കര്‍ത്താവും ഇവനും മച്ചാ മച്ചാ കമ്പനിയാണെന്ന്. അമ്മാതിരി കുശലം പറച്ചിലാണ് പ്രാര്തിക്കുംന്നീനെടെല്‍ ഇവര് തമ്മില്. കൂട്ടുകാരൊദു ഭയങ്കര സ്നേഹമാ. പക്ഷെ  തീരെ പ്രകടിപ്പിക്കുന്ന കൂട്ടതിലല്ല. അത് പോലെ ഭയങ്കര അഭിമാനിയും. പിന്നെ കൂട്ടുകാര്ക്കു വേണ്ടി ആരേം കൊല്ലും. ഇതെഴുതി പോസ്റ്റ്‌ ചെയ്യുമ്പോ ചിലപ്പോ ഈ വാക്കുകള്‍ സത്യമാവാന്‍ നല്ല സാധ്യത ഞാന്‍ കാണുന്നുണ്ട്. എന്തായാലും നിങ്ങളെല്ലാം എനിക്ക് വേണ്ടി പ്രാര്തിക്കണം.

സ്പെഷ്യലിടി: വെട്ടൊന്ന് മുറി രണ്ടു.
പേര്: ദലൈ ലാമ, ഇച്ചായന്‍, മാപ്ല.

പക്കി: കാണപ്പെട്ട ദൈവമാണ്...ഞങ്ങള്‍ക്കല്ല...തിരുവനന്തപുരത്തെ 'സംസം' എന്നാ ഹോട്ടല്‍കാര്കു...അവരടെ ദൈവങ്ങളുടെ കൂട്ടതില്
ഇവന്റെ ഫോട്ടോയും വെച്ച് പൂജിക്കുന്നുന്ടെന്നാ കേട്ടത്. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഇവന് ജോലി കിട്ടി മൂന്നു വര്ഷം കൊണ്ട് അവര്‍ മൂന്നു പുതിയ ബ്രാഞ്ച് തൊടങ്ങി. അത് പോലെ തന്നെ സാധാരണ കല്യാണം കഴിഞ്ഞാല്‍ വീട്ടില്‍ കൊടുക്കുന്ന കാശ് ഭാര്യേട കയ്യില്‍ കൊടുക്കും  ഭര്താകന്മാര്‍, ഇല്ലേല്‍ അമ്മായിംമയും മരുമോളും കൂടെ അടിയാവും. ഇവന്റെ കാര്യത്തില്‍ അങ്ങനെ വരില്ല.അഥവാ അടിയായാലും അതു അമ്മായിംമയും മരുമോളും കൂടെ ആവില്ല. അവന്റെ ഭാര്യയും 'സംസാമിന്റെ' ഒനെരും തമ്മിലായിരിക്കും. ദിവസത്തില്‍ മൂന്നു നേരം അവിടുന്ന് തന്നാ ആഹാരം. അവര്‍ ഇവന് കൈവിഷം വല്ലൂം കൊടുത്തോ എന്ന് ഞങ്ങള്ക് അറിഞ്ഞുട. ആശാന്റെ ജീവിതാഭിലാഷം നല്ലൊരു കുടവയര്‍ വേണം എന്നുള്ളതാണ്. അതിനു വേണ്ടി തന്നെയാണ് അവിടെ പോയി അറ്മാടിക്കുന്നതും. പക്ഷെ ഒരു വിരോധാഭാസമെന്ന പോലെ വയര്‍ വെക്കുന്നില്ല. വയര്‍ മാറ്റി പിടിപ്പിക്കുന്ന ശസ്ത്രക്രിയ വല്ലൂം ഒന്ടാരുന്ണേല്‍ ഇവനും കിളിയും വയര്‍ എക്സ്ചേഞ്ച് ചെയ്തെനേം. അത്യാവശ്യത്തിനു madi ഒണ്ടു പക്ഷെ ഒരു ഗെയിം പ്രാന്തനാണ്. ഒരു 1TB  ഹാര്‍ഡ് ഡിസ്ക് ഉണ്ട് കയ്യില്‍ (ഒന്ഡാരുന്നു) അത് മുഴുവനും സിനിമയും ഗേമും ആണ്. ആ ഹാര്‍ഡ് ഡിസ്ക് നശിച്ചു പോയതിനു ഞാനാണ് കാരണം എന്നാണു ഇപ്പോഴും അവന്റെ പരാതി. ഞാന്‍ കുഉടോത്രം നടത്തി പോലും. പാവം ഞാന്‍, ആ കുറ്റവും എനിക്ക്. പിന്നെ ഞങ്ങടെയൊക്കെ ചക്കരകുട്ടനാണ്. ഭയങ്കര സ്നേഹമാണ്. എനിക്ക് ഇഷ്ടപെട്ട ഒരു ഉടുപ്പെടുക്കാന്‍ എന്റെ കു‌ടെ ഈ നഗരം മുഴുവനും അവന്‍ കരന്ഗീറ്റൊണ്ട്. അവസാനം കിട്ടാതെ വന്നപ്പോ അവന്റെ ഉടുപ്പ് എനിക്ക് തന്നു (ഞാന്‍ അടിച്ചു മാറ്റി എന്ന് പറയുന്നതാവും കൊരചൂദെ കറക്റ്റ്).

സ്പെഷ്യലിടി: തീറ്റ (മാരക തീറ്റ), പണിയില്‍ നിന്നും സ്കൂട്ട് ആവാനുള്ള കഴിവ്.
പേര്: പക്കി, ദ.പ.ക

മമ്മൂക്ക: മനസിലായല്ലോ ആളൊരു മമ്മൂട്ടി ഫാന്‍ ആണ്. ഇഷ്ട വേഷം: ജുബ്ബയും മുണ്ടും. ഇഷ്ട വണ്ടി: ബുല്ലെറ്റ്. ഒന്നുണ്ട്.ബുല്ലെട്ടില്‍ കു‌ടെ ട്രാവല്‍ ചെയ്യാന്‍ ഒരാളില്ലാതെ അളിയന്‍ വണ്ടി ഓടിക്കില്ല. അതില്‍ നിന്നും ഇറക്കാനും എടുതിരുതാനും ഒരാള് വേണം എന്നുള്ളത് കൊണ്ടാണിത്. സകലമാന മമ്മൂട്ടി സിനിമയും കാണും.എന്നിട്ട് സ്ക്രിപ്റ്റ് വരെ കാണാതെ പഠിച്ചു വിശകലനം നടത്തും. എന്നിട്ട് അത് മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ എവിടെയെല്ലാം മോശമായിപ്പോയെനെയെന്നും, മറ്റും ഞങ്ങള്‍ക്ക് ഒരു കോച്ചിംഗ് ക്ലാസ്സ്‌ എടുക്കും. ഇവനും കിളിയും പരസ്പരം കണ്ടാല്‍ പിന്നെ പറയണ്ട.രണ്ടു പേരും ഒരു സ്കെയില്‍ എടുത്തു പരസ്പരം ഉയരം ആക്കും. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും ഇപ്പൊ ആര്കാ പൊക്കം കുടുതല്‍ എന്ന്. പതിരുപതാര് വയസായി എന്നും ഇനി വളരില്ലെന്നും ഉള്ള സത്യം അംഗീകരിക്കാം രണ്ടു പേരും തയ്യാറല്ല. പിന്നെന്തു ചെയ്യും. അത് കൊണ്ട് തന്നെ ഇപ്പോള്‍ ചെരുപ്പിട്ടാണ് അളക്കുന്നത് അപ്പൊ പിന്നെ ചെരുപ്പിന്റെ തേയ്മാനം അനുസരിച്ച് പോക്കത്തിനു മാറ്റം വരുമല്ലോ (രണ്ടിനും കിഡ്നി  നിറച്ചും ബുധിയാ). ഇദ്ദേഹത്തിനും  ഒരു കുഴപ്പമുണ്ട്. മുന്‍പ് പറഞ്ഞ ഇച്ചായന്റെ ബാധ ഇടയ്ക്കിടയ്ക്ക് കേറും. പിന്നെ ആ പരിസരത്ത് നില്കരുത്. ഓടിക്കോണം. മിക്കവാറും പോത്താണ് രക്തസക്ഷിയാവാര്. (മുന്‍പ് പറഞ്ഞ പോലെ ഞാന്‍ ഓട്ടത്തില്‍ മിടുക്കനാ) പിന്നെ പോത്തിന്റെ കയ്യിലിരുപ്പു ചില്ലറയൊന്നുമല്ല. ഒരു മമ്മൂട്ടി സിനിമ ഇറങ്ങിയാല്‍ അതിനെ എങ്ങനൊക്കെ കരിവാരിതേക്കാം എന്നുള്ള റിസര്‍ച്ച്ഇലാണ് അളിയന്‍. പിന്നെ മംമൂക്കക്ക് മുടിഞ്ഞ ഇന്ഗ്ലിഷ് ആണ്.ആരും കേട്ട് സ്തംഭിച്ചു പോവും (ഉദാഹരണങ്ങള്‍ ഞാന്‍  വഴിയെ പറഞ്ഞു തരാം...ഇവംമാരെന്നെ കൊന്നില്ലെങ്കില്‍...). പക്ഷെ അളിയനും കൂട്ടുകാര്ക്കു വേണ്ടി ഇതു മലയും മരിച്ചിടും, ഏതു കടലും താണ്ടും. ശരീരം ചെരുതാനെലും മനസ് വളരെ വലുതാണ്‌.

സ്പെഷ്യലിടി: സ്പോകെന്‍ ഇംഗ്ലീഷ്, മാരക ഇടി.
പേര്: മമ്മൂക്ക.

ചേട്ടന്‍: കിളിയുടെ ചേട്ടനാണ്. ഞങ്ങളുടെയും. ഒരു തരത്തില്‍ ഞങ്ങടെ ഗുരു. ഞങ്ങള്‍ക്ക്  ചീട്ടു കളിയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലി തന്നത് പുള്ളിയാണ്. പക്ഷെ ഇപ്പോഴും ചേട്ടന്റെ ചീട്ടു കളി കഴിവിന്റെ അടുത്തെങ്ങും ഞങ്ങള്‍ എത്തിയിട്ടില്ല, അഥവാ ഞാന്‍ എത്തിയിട്ടില്ല. കളിക്കുന്നെനെടെല്‍ ചേട്ടന്‍ കവിടി നിരത്തി കണക്കു കൂട്ടി ഞാങ്ങടെല്‍  ഇരിക്കുന്ന കാര്‍ഡുകളുടെ എണ്ണവും, ഏതാണെന്നും എല്ലാം കൃത്യമായിട്ട്‌ പറയും. പക്ഷെ പോത്തിന്റെ കാര്യത്തിലെ വിരോധാഭാസം എന്ന പോലെ ഇവിടേം ഉണ്ട് ഒന്ന്.കളി കഴിയുമ്പം കുണുക്ക് ചേട്ടന്റെ തലേലാരികും. അതെന്താണെന്ന് എനിക്കിപ്പോഴും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കുടുതല്‍ കുണുക്ക് വെച്ച റെക്കോര്‍ഡ്‌ ഇപ്പോഴും ചേട്ടന്റെയും കു‌ടെ കളിച്ച തുള്ളിയുടെയും പല്ലിയുടെയും പേരിലാണ്. ഈ ഇരുപത്തെട്ടു എന്ന ചീട്ടു കളി ഞങ്ങള്‍ക്ക് എത്ര പ്രാധാന്യമുല്ലതാനെന്നു പറയണ്ട കാര്യമില്ലല്ലോ.ഇ ബ്ലോഗ്‌ഇന്റെ പേര് തന്നെ അതാണ്‌. പിന്നെ ആള് നല്ലൊരു സരസനാണ്. (തെക്കേലെ കമലാക്ഷീടെ മോന്‍ സരസനല്ല. നല്ലൊരു ഹ്യുമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ്). ഇടയ്ക്കിടയ്ക്ക് പണി തന്നൂണ്ടിരിക്കും. പണി അധികം ഞാങ്ങടെന്നു വാങ്ങാറില്ല. പിന്നെ ചേട്ടനും ശകടവും ആയി അത്ര നല്ല പൊരുത്തമില്ല.പത്തിലൊന്ന് പൊരുത്തം മാത്രേ ഒള്ളു.  കാരണം ഞാന്‍ കണ്ടു തോടങ്ങിയെനു ശേഷം തന്നെ ചേട്ടന്  ഏതാണ്ട് രണ്ടോ മുന്നോ അക്സിടെന്റ്റ് ആയി പാവം. ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോഴും പുള്ളി കൈക്ക് പ്ലസ്റെര്‍ ഓഫ് പാരിസും ഇട്ടു ഇരിക്കുവാന്. ഞങ്ങടെ കഥകളിലെല്ലാം എവിടെയെങ്കിലും ഒരു ഭാഗം ചേട്ടന് കാണും.

സ്പെഷ്യലിടി: കവടി നിരത്തി ചീട്ടു പറയല്‍, ചെറിയ തോതില്‍ പണി കൊടുക്കല്‍.

പേര്: ചേട്ടന്‍


ആ അങ്ങനെ നമ്മള്‍ അവസാന പ്രധാന കഥാപാത്രതിലെക്കെതി. ഈ കക്ഷി ശെരിക്കും പക്കിക്ക് ശേഷം വരണ്ടാവനാണ്. പക്ഷെ അപ്പൊ കുറച്ചു സാങ്കേതിക തടസങ്ങള്‍ ഒന്ടാരുന്നു. ഇവന് നല്ലൊരു ഒരു പേരില്ല. എന്ന് വെച്ചാല്‍ ഇരട്ട പേര്. അപ്പൊ നല്ലൊരു പേരിടാന്‍ ഞാന്‍ ഇങ്ങനെ ആലോച്ചനയിലാരുന്നു. ഇപോഴാ കിട്ടിയത്. ഇനി തുടര്‍ന്ന് വായിച്ചോ.

പഞ്ചായത്ത് മെമ്പര്‍: ഈ പെരിടാനോണ്ടായ ചേതോവികാരം ഞാന്‍ വെളിപ്പെടുത്താം. നല്ല മനുഷ്യനാ. നാടുകരെ മുഴുവന്‍ സഹായിക്കും എന്ന് ശപഥം എടുത്തു ഇറങ്ങിയിരിക്കുവാ. ശനിയും ഞായറും ഓഫീസി അവധിയാനെലും അവനു സമയമില്ല. ഒന്നുങ്കില്‍ ഓഫീസു തൂതു വൃത്തിയാക്കാന്‍ പോകും അല്ലെങ്കില്‍ മ്യുസിയം തുക്കാന്‍ പോവും. പിന്നെ മുടിഞ്ഞ കൃത്യനിഷ്ടയാ. പറഞ്ഞാ പറഞ്ഞ സമയത്ത് വരും. എന്നിട്ട് ലേറ്റ് ആയി ഇറങ്ങിയവരെ ഒക്കെ ചീത്ത വിളിക്കും. ഒറ്റ കൊഴപ്പമെയോല്ല്. ആളിച്ചിരി പുരോഗമനവാടിയായോണ്ട് ഇന്ത്യന്‍ ടൈം നോക്കാറില്ല. യു.എസ് ടൈം ആണ് നൂക്കുന്നത്. അതോണ്ട് ഞങ്ങള്‍ പറേണ സമയതീനു ഒരു അഞ്ഞെട്ടു മനിക്കൂര് കഴിയുമ്പോഴേ അവന്റെ സമയം ആവു. പക്ഷെ നമക്ക് കുറ്റം പറയാന്‍ പറ്റുവോ, അവന്റെ സമയത്തിന് കാരെക്ടായിട്ടു അവന്‍ വന്നില്ലേ. പിന്നേ ഈ മ്യുസിയം തുക്കാന്‍ പോനതിന്നു പിന്നില്‍ ഒരു സ്വാര്‍ഥ താല്പര്യം ഇല്ലേ എന്ന് എനിക്ക് സംശയം തോനാരുണ്ട്. പിന്നെ ചോദിച്ചാലും അവന്‍ സമ്മതിക്കൂല. അവിടെ നിറച്ചും പെമ്ബില്ലെരും തൂകാന് വരും. കുളിയും കാണാം താളിയും ഓടിക്കാം എന്ന നിലയില്ലല്ലേ അവന്‍ പോണത് എന്ന് എനിക്കൊരു സംശയമില്ലാതില്ല. കാരണം എന്ന് തൂകാന് പോണ ഇടം ഒന്നാ. ഇത്രക്കും വേണ്ടി ചവരാ മ്യുസിയത്തില്? എന്നിട്ട് അതിനു ഒരു പേരും കൊടുതിറ്റൊണ്ട്. "പച്ച നഗരം ശുദ്ധ നഗരം" കൊല്ലാമ അല്ലെ, നല്ല പൊടിപ്പും തൊങ്ങലും എല്ലാം ഒണ്ടു. പിന്നെ ആളൊരു വാശികാരനാണ്. ഒരു കാര്യം വിചാരിച്ച ചെയ്തിരിക്കണം. അതിനി എന്തൊക്കെ സംഭവിച്ചാലും ശെരി. പണി വാങ്ങുന്ന കാര്യത്തിലും കൊടുക്കാന കാര്യത്തിലും സമാ സമം. ഒരു കലാ പ്രേമിയും കൂദെയാനു. അതിന്റെ കഥ വേറെ കൊരെയുണ്ട് ഞാന്‍ പറയാം വഴിയെ. പിന്നെ നന്നായി തര്‍ക്കിക്കും. ഞാന്‍ പിടിച്ച മുയലിനു മുന്നല്ല മുപ്പതു  കൊമ്പ് എന്ന് പറഞ്ഞാലും സമ്മതിച്ചു കൊടുത്തെ പറ്റു. ഇതും ഭയങ്കര സ്നേഹമോല്ല കൂട്ടതിലാ. കുട്ടുകര്‍ക്ക് വേണ്ടി ചാവും.


സ്പെഷ്യലിടി: സാമുഹ്യ സേവനം.

പേര്: പഞ്ചായത്ത് മെമ്പര്‍, തര്‍ക്കകുട്ടന്‍, പങ്ങ്ച്യുവളിടി കുട്ടപ്പന്‍.

ഇനി ഇത്രേം എഴുതിയ എന്നെയാണ് തുള്ളി  പരിചയപ്പെടുത്തുന്നത്. ഞാന്‍ മുന്‍പേ പറഞ്ഞല്ലോ അവന്‍ നല്ല ഒന്നാന്തരം പുലുവടിയാ. അതോണ്ട് എന്നെ പറ്റിയോല്ല നല്ല കാര്യങ്ങള്‍ മാത്രേ വിശ്വസിക്കാവു.

***********************************

 ഇടക്കുടെ നുഴഞ്ഞു കയറി ഞാന്‍ ഇത്രേം എഴുതി തേച്ച ഓടയെ പരിച്ചയപെടുതാം..


ഓട :ഓടയെ കുറിച്ച് ഓടയോട് ചോദിച്ചാല്‍ ഓട പറയും അവന്‍ പാവം ആണ് എന്ന്..എന്നാല്‍ ശുദ്ധനുണയാനാണ് .അവന്‍റെ കഥകള്‍ പലതും ഉണ്ട് അതൊരു മെഗാസീരിയല്‍ പോലെ ആണ്..ഇപ്പൊ എഴുതിയ എങ്ങും തീരൂല കണ്ഠം കണ്ഠം പോലെ കിടക്കുന്നു. ഈ കൂട്ടത്തില്‍ പലരെയും തേച്ചു പല വിധത്തില്‍..കള്ളം പറഞ്ഞു പ്രകൃതിയെ വരെ ഞെട്ടിപ്പിച്ച വ്യക്തി ആണ്.കൈയില്‍ പൈസ ഇല്ല എന്ന് പറയും എന്നിട്ട് പലര്‍ക്കും കേക്ക് ഗ്രീടിംഗ്കാര്‍ഡ്‌ എന്നിങ്ങനെ സദനങ്ങള്‍ മേടിച്ചു കൊടുത്ത ചരിത്രം ഉണ്ട് ഈ കള്ളാ ബടുവയ്ക്ക് .യാഹൂവിലോ ഗൂഗ്ലിളിലോ വല്ല പെണ്ണിന്‍റെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അപ്പൊ ഉറപ്പിചോണം അത് നമ്മുടെ ഓട തന്നെ.കമ്പ്യൂട്ടര്‍ ഭ്രാന്തന്‍ ആണ് ഇവന്‍  ..ഏവനും വാറുവും കൂടി ചേര്‍ന്നാല്‍ പാവം കിളിയുടെ കീബോര്‍ഡ്‌ തല്ലി പൊട്ടിക്കും mortal combat കളിച്ചു.. ‘ഞാന്‍ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുണ്ടോ??’ എന്ന് വല്ല ചോദ്യവും അവന്‍ ചോദിച്ചാല്‍ ഉറപ്പിച്ചോ അത് തേപ്പ്‌ ആണ്. അവനു കരടി എന്നാ ഇരട്ട പേര്‍ കൂടി ഉണ്ട്.. ദേഹം മൊത്തം രോമം അവന്റെ നാവില്‍ വരെ രോമം ഉണ്ട് അത് കൊണ്ടന്നു അവനെ കരടി അല്ലേല്‍ കരടി മാത്തപ്പന്‍ എന്ന് വിളിക്കുനത്.ദുശീലം ഒന്നും ഇല്ല എന്നതാണ് ഇവന്‍റെ ദുശീലം.. എന്തൊകെ ആയാലും ഒഴിച്ചുകൂടാന്‍ ആവാത്ത default കൂട്ടുകാരന്‍ ആണ് Mr. ഓട...
ഒബാമ വരെ നോട്ടം ഇട്ടേക്കുന്ന പുള്ളിയാണ്..ഒസാമയെ പിടിച്ചാല്‍ ഇവന്റെ മുടി പറിച്ചു കളയുനതാവും ശിക്ഷ..മുടി മൊത്തം പറിച്ചു കഴിയുമ്പോഴേക്കും അവനെ ബാകി സ്ഥലങ്ങളില്‍ മുടി വളരാന്‍ തുടങ്ങും അങ്ങനെ മുടി പറിച്ചു പറിച്ചു ഒസാമ മരിക്കും...
പിന്നെ സൈക്കിള്‍ ഓടിക്കുനത്തില്‍ വളരെ ശ്രദ്ധ ഉള്ള ആളാണ്..വണ്ടികളുടെ ഡിക്കി നോക്കി പോയി പല വയസന്മാരെയും ഇവന്‍ കൊന്നിട്ടുണ്ട് അല്ലേല്‍ അവന്‍ സ്ഥിരമായി സൈക്കിള്‍ ഓടിച്ചു ഓടയില്‍ വീഴാറുണ്ട് അതുകൊണ്ടാണ് ഇവന് വിശ്വവിഖ്യാതമായ ഓട എന്നാ പേര്‍ കിട്ടിയത്
ഇരട്ടപേര് : ഓട,കരടി,കരടിമാതപ്പന്‍,പണ്ട,
speciality: നുണ പറച്ചില്‍ ,ചുവരില്‍ തേച്ചു ഒട്ടിക്കല്‍..(മാരക തേപ്പ്)..ഇത്തിരി പഞ്ചാരയും

***********************************
അപ്പൊ കഥാപാത്രങ്ങളെയെല്ലാം നിങ്ങള്‍ പരിചയപെട്ടു. ഇനി നമുക്ക് യാത്ര തുടങ്ങാം. ഞങ്ങളുടെ ഈ കുഞ്ഞു ജീവിതത്തിലെ കൊച്ചു കൊച്ചു രസകരവും നല്ലതും ചീതയും ആയ സംഭവങ്ങള്‍ലുടെ എല്ലാം കണ്ടു കാലത്തിന്റെ വഴിയിലുഉടെ ഒരു കൊച്ചു മടക്കയാത്ര. അപ്പൊ പോവാം? എന്നാല്‍ എല്ലാരും വണ്ടിയില്‍ കേരിക്കൊലിന്‍...ആ......വണ്ടി പോട്ടേ.......

Sunday, 14 August 2011

ഇവരെ പരിചയപ്പെടാം

കാലഖട്ടം: തൊണ്ണുറുകളുടെ അവസാനം - ഇന്ന്

പ്രധാന രംഗം: കിളിക്കൂട് 

ഒരു നല്ല ഓലയിട്ട വീട്, ഇപ്പോള്‍ അതിനടുത് ഒരു നല്ല ട്ടെരസു വീടും. ഞങ്ങളിതിനെ ചേര്‍ത്ത് കിളിക്കൂട് എന്നാണ് വിളിക്കുന്നത്‌ കാരണം അത് കിളിയുടെ വീടാണ് (കിളിയെ വഴിയെ പരിചയപ്പെടാം) . തൊണ്ണുറു ശതമാനം സംഭവങ്ങളിലും ഈ വീട് ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഭാഗഭാക്കാണ്. വീടിനു ചുറ്റും നിറയെ മരങ്ങള്‍ (തെങ്ങും മാവും പ്ലാവും പിന്നെ ഒരു കുളവും അടുത്ത് വാറുന്റെ വീട്ടിനടുത്തുള്ള ഒരു കാവും അങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സ്ഥലം. കേള്‍ക്കുമ്പോ നിങ്ങള്‍ കരുതും ഇത് നല്ല ഒന്നാന്തരം ഒരു ഗ്രാമത്തിന്റെ വിവരണം ആണെന്ന്. എങ്കില്‍ വിചാരിച്ചവന്‍‍ ശശി. ഇത്   തിരുവനന്തപുരം നഗര മധ്യത്തില്‍ നിന്ന് നാലോ അന്ജോ കിലോമീറ്റര്‍ അകലെയുള്ള പാല്‍കുളങ്ങര എന്നാ സ്ഥലമാണ്. കൊറേ അമ്പലങ്ങളും ഒരു കൊച്ചു ലൈബ്രറിയും പിന്നെ ഒരു ബകേറിയും ഒരു കൊച്ചു ജിമ്മും ഒക്കെയുള്ള ഒരു സ്ഥലം.

ഇനി ഇതിലെ പ്രഥാന കഥാപാത്രങ്ങളെ പരിചയപ്പെടുത്താം. ഇവര്‍ അല്ലാതെ മറ്റു പല കഥാപാത്രങ്ങളും ഓരോ സംഭവങ്ങളിലും വന്നും പോയുമിരിക്കും. അവരെ അപ്പപ്പോള്‍ പരിചയപ്പെടാം.

കഥാപാത്രങ്ങള്‍  (in order of appearance except me ) :

കിളി: നല്ല പൊക്കം, മസില്‍ വെച്ച് കൊഴുത്തുരുണ്ട ശരീരം, ലോകത്ത് അറിഞ്ഞുടാത്ത ഒരു കാര്യവുമില്ല.........ഇങ്ങനെയൊക്കെ ആവണം എന്നുള്ള ആഗ്രഹവുമായി നടക്കുന്ന ഒരുത്തന്‍. ആര്‍കും പണി കൊടുക്കുന്നതില്‍ മുന്‍പനായി നില്‍കാറില്ല. എന്നാല്‍ ആരുഡേയ്ന്നും പണി വാങ്ങിക്കുന്ന ശീലവും അധികം ഇല്ല. പക്ഷെ ഇവന് പങ്കില്ലാത്ത സംഭവങ്ങള്‍ അപൂര്‍വ്വം. പാതാളമടിയന്‍ (കുഴിമടിയന്‍ എന്നുള്ള പദത്തിന് ന്യായം കിട്ടാതെ  പോകും ഇവനെ അങ്ങനെ വിളിച്ചാല്‍)
ശെരിക്കും മടിയുടെ പര്യായം കിളിയാണോ അതോ തിരിച്ചാണോ എന്നുള്ളത്
 ഇന്നും ഞങ്ങള്‍ക്കിടയിലെ തര്‍ക്കവിഷയമാണ്. പുള്ളിക്കാരന്റെ ഏറ്റവും വല്യ വിഷമം പൊക്കം എന്നത് തന്നെ. അതിനെകാലും വിഷമിപ്പിക്കുന്നത് പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അസ്സെംബ്ലി ലൈനില്‍ ഒന്നാമത്  നിന്നിരുന്ന ഏറ്റവും പൊക്കം കൊറഞ്ഞ എനിക്ക്,  അന്ന് മൂനാമത് നിന്നിരുന്ന‍  അവനെക്കാളും പൊക്കം വെച്ച് എന്നുള്ള കാര്യം. ഈ ഒരു പ്രശനം പരിഹരിക്കാന്‍ അളിയന്‍ പല പരിപാടികളും നടത്തിയിട്ടുണ്ട്. ഓരോന്നും ദുരന്തമായിരുന്നു....... അവനു; ഞങ്ങള്‍ക്ക് തമാശകളും. നിങ്ങള്ക് അത് വഴിയെ വായിക്കാം.
പുളുവടി അധികം ഇല്ല പക്ഷെ അതിനു പകരം ഒന്ന് ഒന്പതാക്കുന്ന സ്വഭാവം ഒണ്ടു. കിളി ചിലക്കുന്നപോലോള മധുരതരമായ ശബ്ദമാണ് ഇവന്‍ ചിരിക്കുമ്പോള്‍, അങ്ങനെയാണ് ഈ പേര് കിട്ടിയത്.
സ്നേഹസംബന്നനാണ്, പാവമാണ്, ഞങ്ങടെയൊക്കെ ചക്കരകുട്ടനാണ്.....അവനില്ലാതെ ഞങ്ങള്‍ക്കൊരാഘോഷമില്ല......
ഞങ്ങള്‍ പരിചയപ്പെടുന്നത് ഡേ കേരില്‍ വെച്ചാണ്‌. ഞങ്ങള്‍ തമ്മിലുള്ള സൌഹൃദം അവന്റെ കണക്കില്‍ ഇരുപതിയാരും എന്റെ കണക്കില്‍ പതിനേഴും വര്‍ഷമാണ്‌. എനിക്ക് ഈയിടെയായി പ്രായം കൂടാറില്ല.

പ്രധാനപേരുക(ള്)‍ : കിളി (എന്റെ അമ്മ പോലും ഇവനെ അങ്ങനാ വിളിക്കുന്നത്‌)

സ്പെഷ്യാലിറ്റി: സെല്‍ഫ് ഗോള്‍ അടിക്കല്‍.

വാറു:  ഒരു പാവം......അങ്ങനെ ധരിക്കുന്നവന്‍ ഈ ലോകത്തിലെ ഏറ്റവും വല്യ വിഡ്ഢിയാണെന്ന് ഞാന്‍ പറയും. പക്ഷെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം ഇവനെ കാണുന്ന ആരും അങ്ങനെ തെറ്റിധരിച്ചു പോകും. അത്യാവശ്യത്തിനു പൊക്കവും മെലിഞ്ഞിട്ടൊരു ശരീരവും. മുഖത്ത് "എനിക്ക് വയ്യ" അല്ലെങ്കില്‍ എന്നുള്ള സ്ഥായിയായ ഭാവവും. മടിയുടെ കാര്യത്തില്‍ കിളിയെ തോല്പ്പിക്കില്ലെങ്കിലും ഇവന്‍ തന്നെ രണ്ടാമത് രാജാവ്‌. ഗോള്‍ വാങ്ങിച്ചു പിടിക്കുന്ന പണി ഇല്ല. അങ്ങനെ കൊടുക്കുന്ന പണിയും ഇല്ല.  ഓണത്തിനും സന്ക്രന്തിക്കും എന്നാ പോലെ മാത്രം പണി കൊടുക്കും. പക്ഷെ കിട്ടുന്നവനെ അടുത്ത ഓണം വരെക്കൊള്ളതാവും കിട്ടുന്നത്. അമ്മാതിരിയോല്ള പണിയാവും  കിട്ടുന്നത്.
ഭയങ്കര സ്നേഹമൊള്ള കൂട്ടതിലാനെങ്കിലും  അത് അങ്ങനെ പുറത്തു പ്രകടിപ്പിക്കുന്ന കൂട്ടതിലല്ല. പിന്നെ ഒരു വട്ടം കല്യാണം കഴിഞ്ഞതാണ്. കമ്പ്യുടരുമായിട്ടു...ഇന്ത്യന്‍ നിയമപ്രകാരം അതിനു നിയമസാധുത ഇല്ലാത്തതോണ്ട് അവിവാഹിതനായിട്ടു കണക്കാകുന്നെന്നു മാത്രം. എങ്കിലും ആദ്യ വിവാഹത്തിലെ ഭാര്യയെ പിരിഞ്ഞു ജീവിക്കുന്ന കാര്യം ആശാന് ആലോചിക്കാനെ വയ്യ. പക്ഷെ കൂട്ടുകാരെ കഴിഞ്ഞേ ഉള്ളു അവനു ആദ്യ ഭാര്യ. ഇവന്റെ ശെരിയായ പേരിനെ കിളിയും പോത്തും (താഴെ പറഞ്ഞിരിക്കുന്ന വ്യക്തി) കു‌ടെ വെട്ടിയും തിരുത്തിയും യുദ്ധം ചെയ്തു ഒന്ടാക്കിയെടുത്ത പേരാണ് വാറുണ്ണി.

പ്രധാനപേരുക(ള്)‍ : വാറുണ്ണി, വാറു  (ഇവനെയും എന്റെ അമ്മ അങ്ങനാ വിളിക്കുന്നത്‌) , സ്റ്റാര്‍വാറുണ്ണി.

സ്പെഷ്യാലിറ്റി :  നിശബ്ദ കൊലയാളി (സൈലന്റ് കില്ലെര്‍).

പോത്ത്: നില്ക്കാന്‍ അറിയാത്ത കക്കുന്ന കള്ളന്‍. ഇവന്‍ ഉള്ള സംഭവങ്ങളിലെല്ലാം കഥ തുടങ്ങുമ്പോള്‍ നായകന്‍ ഇവനായിരിക്കും. പക്ഷെ ഇവന്‍ മനസ് കൊണ്ട് വളരെ പാവമായത് കൊണ്ട് (സത്യമായിട്ടും) കഥയുടെ ക്ലൈമാക്സ്‌ ആവുമ്പോഴേക്കും പാവം രക്തസാക്ഷിയാവും. ഇവന് ജീവിതത്തില്‍  ഒരു ശത്രുവേ ഉള്ളു - രമണന്‍ (താഴെ പറഞ്ഞിരിക്കുന്ന കഥാപാത്രം). അതേ സമയം അവന്റെ പ്രിയ മിത്രവും രമണന്‍ തന്നെ (കാര്യം വഴിയെ പറയാം). അധികം വീക്നെസ്സുകള്‍ ഒന്നും ഇല്ലെങ്കിലും ഒന്ന് അന്ജാക്കുന്ന പണി ഉണ്ട് (ഒന്ന് ഒന്പതാക്കാന്‍ കിളിയോളം കഴിവ് ഇവനില്ല). പിന്നെ നല്ലൊരു ഒര്‍ഗനിസര്‍ ആണ് ആശാന്‍. ഇന്നേ വരെ ഇവന്‍ നടത്തിയ ഒരു ഓണം കുടിചേരല്‍ ചടങ്ങും പാഴയിപോയിട്ടില്ല. ഇതിനെല്ലാം മിനക്കെട്ടു ഓണ്‍ലൈന്‍  അട്വേര്‍ടൈസിംഗ് വരെ നടത്തും. നല്ല രേസ്പോന്സും കിട്ടാരോണ്ട്. പക്ഷെ ചടങ്ങിന്റെ ദിവസം അവനും പിന്നെ അവനും പിന്നെ അവന്‍ തന്നെയും മാത്രമേ കാണു. അതിന്റെ ക്ഷീണം കൊണ്ടാവണം ഈയിടെയായി ചേട്ടന്‍ ഒന്നും നടത്തുന്നില്ല. ഓണം വരുന്നു... ഇപ്രാവശ്യത്തെ വിശേഷങ്ങള്‍ നിങ്ങളും അറിയും.  പിന്നെ കൂട്ടത്തിലെ ട്രെന്‍ഡ് സെറ്റെര്‍ ഇവനാണ്. പുതിയ തരം കളിയാക്കലുകളും സ്ലാങ്ങും പിന്നെ ഇരട്ടപ്പെരിടുന്നതിലും എല്ലാം ഇവന്റെ സംഭാവന അനിര്‍വചനീയമാണ്. അത് കൊണ്ട് തന്നെ ഞങ്ങളുടെ കൂട്ടത്തിലെ തിക്കുറിശി സുകുമാരന്‍ നായര്‍ ആണ് ആശാന്‍. പക്ഷെ ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ നായകന്‍  രക്തസക്ഷിയകുന്ന ഒരു വിധി വൈപര്യീത്യം ഒള്ളത് കൊണ്ട് ഏറ്റവും കുടുതല്‍ ഇരട്ടപെരുകള്‍ ഒള്ളതും ഒരുപക്ഷെ ഇവന് തന്നെ ആയിരിക്കും. പണ്ടൊക്കെ ഇടയ്ക്കിടെ കളിയാക്കിയാല്‍ ഉടനെ വികാരാധീനനാവും. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല. സ്നേഹത്തിന്റെ കാര്യത്തില്‍ ഇവന്‍ ആരെകാളും പുറകിലല്ല.  ഇവന് ഈ പേരിട്ടത് ആരാണെന്ന് എനിക്ക് ഓര്മ വരുന്നില്ല. കിളിയനോയെന്നു സംശയമൊണ്ട്. എന്തായാലും നിങ്ങളുടെയും എന്റെയും സംശയം കൂടെ എഴുതുന്നവര്‍ തിരുതിതരുമെന്നു പ്രതീക്ഷിക്കുന്നു. 

പ്രധാനപേരുക(ള്)‍ : പോത്ത്, ജെജെപി  (പിന്നെയോല്ല പേരുകളെല്ലാം എഴുതാന്‍ നിന്നാല്‍ രണ്ടു പ്രശ്നങ്ങള്‍ ഒണ്ടു. 1 : ഈ ബ്ലോഗ്‌ ഇപ്പോഴൊന്നും എഴുതി തീരില്ല. 2 : ഗൂഗിള്‍ ഈ ബ്ലോഗിനെ അടല്‍ത്സ്  ഒണ്‍ലി ആയിട്ട് പ്രഖ്യാപിക്കും.)

സ്പെഷ്യാലിറ്റി : ചുണ്ടയ്ക്ക കൊടുത്തു വഴുതനങ്ങ വാങ്ങല്‍.

രമണന്‍: ക്ഷമ എന്ന വാക്കിനു ഇതിനെക്കാളും നല്ല അര്‍ദ്ധമുണ്ടോ എന്നെനിക്കറിഞ്ഞൂടാ. മഹാത്മാ ഗാന്ധി ഉണ്ടായിരുന്ന കാലതെങ്ങാനുമാണ്  ഇവന്‍ ജനിച്ചതെങ്കില്‍ ഗാന്ധിജി ഇവനെ അടുത്ത അനുയായി ആക്കിയെനേം. അത്രയ്ക്ക് സല്‍ഗുണസമ്പന്നനാ. കരനകുറ്റിക്കു ഒരടി കൊടുത്താല്‍ മറ്റേ കരണം   കൂടെ കാട്ടിത്തരും. ഈ സത്യത്തിനു ഒരു വിരോധാഭാസമേ  ഉള്ളു.... പോത്തിന്റെ കാര്യത്തില്‍.... അത് കൊണ്ട് മാത്രമല്ല പോത്ത് രമണനെ ശത്രു എന്ന് പറയുന്നത്,  വേറെയും കാരണങ്ങളുണ്ട് (വഴിയെ മനസിലാവും). പക്ഷെ എന്തൊക്കെ പറഞ്ഞാലും രണ്ടും ചക്കരേം ഈച്ചേം പോലാ...(ഏതാ ചക്കര ഏതാ ഈച്ച എന്ന് എന്നോട് ചോദിക്കരുത്). പിന്നെ ആശാന്റെ കയ്യില്‍ മാരകമായൊരു ആയുധമൊണ്ട്. ഒരു തുള്ളി (താഴെ പറഞ്ഞിരിക്കുന്ന തുള്ളിയല്ല) രക്തം പോലും ചിന്താതെ ഏതു ശത്രുനേം കൊല്ലും - അളിയന്റെ വാചകമടി. ചളുവിന്റെ അച്ഛന്മാരില്‍ ഒരാള്‍ ഇവനാണ് (രണ്ടാമാതെയളെ  പറ്റി  ഇനി പറയുന്നുണ്ട്). പിന്നെ ആര്‍കും ഡയറക്റ്റ് ആയി പാര പണിയാറില്ല. വല്ലവനും പാര പണിയാന്‍ ആണേല്‍ ആവേശത്തോടെ കൂടെ നില്കും. പണിഞ്ഞു കഴിഞ്ഞാല്‍ പണിഞ്ഞവനെ ഒറ്റി പുണ്യളനാവും. ഇതാണ് ഹോബി. അത് കൊണ്ട് തന്നെ ഒരു "ഹാന്‍ഡില്‍ വിത്ത്‌ കെയര്‍" ബോര്‍ഡ്‌ ഞങ്ങള്‍ അവന്റെ പോരാത് തൂക്കിയിട്ടൊണ്ട്. പിന്നെ ഭയങ്കര കൃത്യനിഷ്ടയാ. ഒരു കുഴപ്പമേയുള്ളു...അവന്റെ വാച്ചില്‍ U.S  ടൈമാ. വൈകീട്ട് മൂനു മണിക്ക് വരാംന് പറഞ്ഞാ രാത്രി ഒന്‍പതു മണിക്ക് നോക്കിയാ മതി. പിന്നെ നാണം എന്ന് പറയുന്ന സംഭവം എഴയലതൂടെ  പോയിട്ടില്ല. എന്ത് കോലത്തിലും എവിടെയും പോകും.

പ്രധാനപേരുക(ള്)‍ : രമണന്‍, മരണന്‍, ആദിവാസി.

സ്പെഷ്യാലിറ്റി : വാചക വധം, തേപ്പു.


പ്രധാനതാരങ്ങള്‍ ഇനിയും ഉണ്ട്. തുള്ളിയും, ഇച്ചായനും, പല്ലിയും, പക്കിയും, മമ്മൂക്കയും, ക്ലീന്‍ സിറ്റിയും,... അങ്ങനെ  ഒരു ബോബനും മോളിയും കഥ പോലെ കൊറച്ചു കഥാപാത്രങ്ങള്‍ കൂടെ. പക്ഷെ എന്റെ കൈ കഴയ്ക്കുന്നു. അടുത്ത പോസ്റ്റില്‍ അവരെയും പരിചയപ്പെടുത്താം. എന്നിട്ട്  നമുക്ക് യാത്ര തുടങ്ങാം....ഒരുമിച്ചു........

ആമുഖം

വെറുതെ ഒരു ബ്ലോഗ്‌ എഴുതുന്നതിനു ഇമ്മാതിരി ആമുഖത്തിന്റെയൊക്കെ ആവശ്യമൊന്ടോ എന്ന് നിങ്ങള്ക്ക് ഒരു പക്ഷെ തോന്നാം. എന്നാല്‍ ഇത് ഒരു തലമുറയിലെ തന്നെ കുറച്ചു ആളുകളുടെ അനുഭവങ്ങളോ ഓര്മക്കുറിപ്പുകളോ ആണ്. അവരുടെ പ്രാണവായു ആണ് ഈ ഓര്‍മ്മകള്‍. ഇതിലെ കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും ഓരോ പോസ്റ്റിലും   പ്രത്യക്ഷപ്പെടാം. അപ്പോള്‍ ആ കഥാപാത്രങ്ങളെ പറ്റിയും അവിടുത്തെ സാഹചര്യങ്ങളെയും പറ്റി എല്ലാം ഒരു അടിസ്ഥാന  വിവരം നല്‍കുന്നത് പുതിയതോ അല്ലെങ്കില്‍ ഇതേ പറ്റി അറിഞ്ഞുകുടാത്തവരോ വായിക്കുമ്പോള്‍ സഹായകമാകും. എന്നാല്‍ ഇതേ പറ്റി അറിയാവുന്നവര്‍ക്ക് ഇത് ഒരു ഓര്മ പുതുക്കലാണ്. പിന്നിട്ടു വന്ന ആ സുവര്‍ണ യുഗത്തിലെക്കുള്ള ഒരു തിരിച്ചു പോക്ക്.  നിങ്ങള്‍ക്കും നടക്കാം ഞങ്ങളോടൊപ്പം..... ഇതേ കാലത്തില്‍ ജീവിച്ചവര്‍ക്ക്  അവരുടെ ഓര്‍മ്മകള്‍ പുതുക്കാന്‍ ഉള്ള അവസരവും...... 

ഒരു  വട്ടം  കൂടിയെന്‍  ഓര്‍മ്മകള്‍  മേയുന്ന
തിരുമുറ്റത്തെത്തുവാന്‍  മോഹം…...
 ..........
വെറുതെ  ഈ  മോഹങ്ങള്‍  എന്നറിയുമ്പോഴും…..
വെറുതെ മോഹിക്കുവാന്‍  മോഹം....