അപ്പൊ നമ്മലെവിടാ നിര്‍ത്തിയേ? ആ രമണനെ വരെ നിങ്ങള്‍ പരിചയപ്പെട്ടല്ലേ..ശെരി അപ്പൊ ഇനി ഈ ബ്ലോഗിന്റെ ഉടമയായ തുള്ളിയെ പരിചയപ്പെടാം.
തുള്ളി: ഒരു മഴതുള്ളി പോലെ ശുദ്ധം (ഇടയ്ക്കിടയ്ക്ക് അമ്ല മഴ പെയ്യും) . കണ്ടാല്‍ ഒരു അജാനബാഹു. ആരും ഒന്ന് പേടിക്കും. പേടിക്കണ്ട കാര്യമില്ല. പക്ഷെ സ്വഭാവത്തിന്റെ കാര്യത്തില്‍ പേടിക്കണം. എപ്പോ പണി തരും എന്ന് പറയാന്‍ പറ്റുല. ഇവന്റെ സ്ഥിരം ഇര കിളിയാണ്.
പക്ഷെ കിളിക്ക് തിരിച്ചു പ്രതികരിക്കാന്‍ കഴിയാറില്ല. കാരണം പണി കൊടുക്കാം എന്ന് വെച്ചാല്‍ നടക്കില്ല (കിളിയുടെ മുന്‍പ് പറഞ്ഞ സെല്‍ഫ് ഗോള്‍ പ്രകൃതം കാരണം) . അതല്ല ഇടി കൊടുക്കാം എന്ന് വെച്ചാല്‍ കിളി ചാടി അടിച്ചാലും തുള്ളിടെ മുട്ട് വരേ എതൂ. അത് കിളിടെ പൊക്കകൊരവാണോ അതോ തുള്ളിടെ പൊക്കകൂടുതലാനൊ എന്ന് ചോദിച്ചാല്‍ രണ്ടും എന്നാണുത്തരം. പിന്നെ തുള്ളിക്ക് ഈ പേര് എങ്ങനെ കിട്ടി എന്ന് ചോദിച്ചാല്‍ അത് പന്ത്രണ്ടില്‍ പഠിക്കുമ്പോ അവന്റെ ഏറ്റവും പ്രിയപ്പെട്ട ശത്രു ഇട്ടു കൊടുത്തതാണ് (കാര്യകാരണ സഹിതം ഞാന്‍ അത് പിന്നീട് വിവരിച്ചു തരാം.) ഇവനെ ഈ ലോകത്ത് ഈ പേര് വിളിക്കാത്ത ഒരേ ഒരാള്‍ ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കും. അതെന്താ എന്ന് ചോദിച്ചാല്‍ എന്തോ എനിക്ക് വിളിക്കാന്‍ തോനാറില്ല അത്ര തന്നെ. ഇത് വിളിക്കുന്നേനു പകരം ഞാന്‍ തന്നെ അവനു ഒരു പേര് ഇട്ടു കൊടുത്തിട്ടുണ്ട് - ഗോറോ (അതും വേറൊരു കഥയാണ്). പിന്നെ ഒരു പ്രധാന കാര്യം - ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ചളുവിന്റെ രണ്ടാമത്തെ അച്ഛന്‍ ഇവനാണ്. കൊന്നു കൊല വിളിക്കും, അമ്മാതിരി ഇനം ചളു അടിക്കും. ഇവനും രമണനും കൂടെ ചേര്നാല്‍ പിന്നെ ഒരു സുനാമി ഒറപാണ്. അത് പോലെ തന്നെ സ്വന്തമായിട്ട് വിമാനം പറത്തിയിട്ടുണ്ട്, അതും നമ്മടെ പാല്കുലങ്ങര റോടു റണ്‍വെയാകിയിട്ട്. അങ്ങനെ കൊറേ രെകോര്ടുകള്‍ സ്വന്തം പേരിലുള്ള പുള്ളിയാണ്.
പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇവന്റെ ശരീരം പോലെ തന്നെ വിശാലമായ മനസോള്ള ഒരു വ്യക്തിയാണ്. അത് പോലെ തന്നെ സ്നേഹവും. പക്ഷെ മടിയുടെ കാര്യത്തില്‍ ഇവനും കിളിയും കട്ടക്ക് കട്ടക്ക് നിക്കും.
പേരുകള്‍: തുള്ളി, ഗോറോ, റാവുത്തര്‍ അണ്ണന്‍.
സ്പെഷ്യലിടി: തേപ്പു, ചളു (സ്റ്റാന്‍ഡേര്‍ഡ് സാധനങ്ങള്‍).
ഇനി നമുക്ക് അടുത്ത ആളെ പരിചയപ്പെടാം.
പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇവന്റെ ശരീരം പോലെ തന്നെ വിശാലമായ മനസോള്ള ഒരു വ്യക്തിയാണ്. അത് പോലെ തന്നെ സ്നേഹവും. പക്ഷെ മടിയുടെ കാര്യത്തില്‍ ഇവനും കിളിയും കട്ടക്ക് കട്ടക്ക് നിക്കും.
പേരുകള്‍: തുള്ളി, ഗോറോ, റാവുത്തര്‍ അണ്ണന്‍.
സ്പെഷ്യലിടി: തേപ്പു, ചളു (സ്റ്റാന്‍ഡേര്‍ഡ് സാധനങ്ങള്‍).
ഇനി നമുക്ക് അടുത്ത ആളെ പരിചയപ്പെടാം.
പല്ലി: ആധുനിക യുഗത്തിന്റെ ഉമ്മര്‍. ഇതിലും നല്ല വിശേഷണം ഇവന് ചേരുമോ എന്ന് എനിക്ക് സംശയം. ഞങ്ങടെ ഭാഷയില്‍ പറഞ്ഞാല്‍ ഫീലിങ്ങ്സ് കുട്ടപ്പന്‍. വെറുതെ ഒന്ന് നോക്കിയാ മതി ഉടന്‍ പറയും "എനിക്ക് ഫീല്‍ ആയി" പിന്നെ കൊറേ നേരം മിണ്ടാട്ടമോന്നുമില്ല. കോഴി കന്ജാവടിച്ചപോലെ അങ്ങനിരിക്കും. പിന്നെ കൊറേ കഴിഞ്ഞു തീവണ്ടി നീങ്ങുന്ന പോലെ പതുക്കെ മിണ്ടിതുടങ്ങും. അതിനിടക്ക് ആരേലും എന്തേലും ഫീല്‍ ആകുന്ന രീതിയില്‍ പറഞ്ഞാല്‍ പിന്നേം പഴയപോലെ ആവും. ഏതാണ്ട് പന്ദ്രണ്ട് കൊല്ലമായി ഇവനെ പരിചയപെട്ടിട്ട്. സെല്‍ഫ് ഗോള്‍ അടിയോന്നുമില്ല. പക്ഷെ എവിടെ പണിയുണ്ടോ അവിടെ ചെന്ന് വില പേശി വാങ്ങിച്ചു പിടിക്കും. ആ ഒരൊറ്റ കൊഴപ്പമേ ഉള്ളു. ഈ ഒരു ശുദ്ധ മനസ് കാരണം പലരും തേച്ചു ഒട്ടിച്ചിട്ടുണ്ട്.വന്‍ തോതില്‍ . എന്നാലും ആരോടും പരിഭവമോ പരാതിയോ ഇല്ല. ലോകാസമാസ്താ സുഖിനോ ഭവന്തു. ഇതാണ് ജീവിത മന്ത്രം. പിന്നെ പല്ലി എന്നുള്ള പേര് വരാന്‍ കാരണം തലേടെ ഷേപ്പ് കാരണമാണ്. പിന്നെ ഒരു പ്രധാന കാര്യം. ആള് ഭാരതീയനല്ല. ചൈനാകാരനാണ്. ഞെട്ടിയോ. പേടിക്കണ്ട. ജന്മം കൊണ്ട് ഇന്ത്യക്കരനാനെലും കര്‍മം കൊണ്ട് അങ്ങോട്ടാണ് കൂറ്.ഇഷ്ട ഭക്ഷണം ചൈനീസ് ഫുഡ്. കുങ്ങ്ഫു എന്ന ആയോധനകലയോടാണ് പ്രിയം. പിന്നെ കണ്ടാലും ഏതാണ്ട് അത് പോലൊക്കെ തന്നെ ഇരിക്കും (കാരണം ചോദിക്കരുത് എനിക്കറിഞ്ഞുട).മൊത്തത്തില്‍ ഒരു ചൈനീസ് ചൊവ തോന്നും നമുക്ക്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവനെ സംബന്ധിച്ചിടത്തോളം ഭൂമിയുടെ അച്ചുതണ്ട് ബാംഗ്ലൂര്‍ ആണ്. അതിന്റെ കാപിടല്‍ ഹെബ്ബാലും(അവന്റെ വീട് അവിടാണ്). പിന്നെ കൂട്ടുകര്ക്കു വേണ്ടി എന്തും ചെയ്യും. പക്ഷെ ചില സമയത്ത് തെക്കും എന്ന് പറഞ്ഞാല്‍ പണിയല്ല പക്ഷെ പറഞ്ഞു പറ്റ്ടിക്കും. ആള്‍ക്കൊരു ബന്ഗ്ലാവുണ്ട് പണി തീരാത്ത ഒരു ഭാര്‍ഗവീ നിലയം. ഞാന്‍ പത്തില്‍ പഠിക്കുമ്പോ തൊടങ്ങിയത അതിന്റെ പണി പത്തു വര്ഷം കഴിഞ്ഞിട്ടും തീര്നിട്ടില്ല. എന്റെ കുഞ്ഞു ആഗ്രഹങ്ങളുടെ വലിയ ലിസ്റ്റില്‍ ഒള്ള ഒരാഗ്രഹം എന്റെ കൊച്ചു മക്കടെ കാലത്തെങ്കിലും ഇതിന്റെ പണിയൊന്നു തീരനെ എന്നാണു. ആള് കമ്പ്ലീറ്റ് വെജിറ്റെരിയന്‍ ആണ് (ആഹാര കാര്യത്തില്‍ മാത്രം). മനസ്സ് വയറു പോലെ തന്നെ വലുതാണ്. വയറ്റിനകത്തു നിറച്ചും സ്നേഹമാ.
സ്പെഷ്യലിടി: കാശ് കൊടുത്തു പണി വാങ്ങല്‍
പേര്: പല്ലി, അര്‍ജുനന്‍ പിള്ള.
ഇച്ചായന്‍: നിങ്ങളിപ്പോ ചിലപ്പോള്‍ വിചാരിക്കുന്നോണ്ടാവും ബാക്കിയുള്ളവര്‍ക്കെല്ലാം ഒരുമാതിരി തേപ്പു പേരിട്ടിട്ടു ഇവന് മാത്രം എന്താ ഇത്ര മാന്യമായ പേര് ഇട്ടിരിക്കുന്നത് എന്. വേറൊന്നും കൊണ്ടല്ല. ജീവനില്‍ കൊതിയില്ലാത്ത മനുഷ്യര്‍ ഈ ലോകതുണ്ടാവം പക്ഷെ ഞാന്‍ ആ കൂട്ടത്തില്‍ പെടില്ല. എനിക്ക് ഇടി കൊള്ളാന്‍ വയ്യ. ദലൈലാമക്ക് ബിന്‍ ലാദനില്‍ ഒന്ടായ ഒരു സാധനം. അങ്ങനെ വിശേഷിപ്പിക്കാം ഇവനെ. ലോകത്തിലെ സര്‍വമാന ജീവികളോടും ദലൈലാമയാണ്. ശാന്തവും സൌമ്യവുമായ പെരുമാറ്റം. പക്ഷെ എന്നെ കണ്ടാല്‍ ബിന്‍ ലാദന്‍ ജോര്‍ജ് ബുഷിനെ കണ്ട പോലാ. അപ്പൊ തൊടങ്ങും വെട്ടും കുത്തും.അതില്‍ ആര് ജെയിക്കും എന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെ. കാരണം ഞാന്‍ നന്നായി ഓടും. സ്കൂളില്‍ പഠിക്കുമ്പോ ഓട്ടത്തിന് പ്രൈസു കിട്ടിയിറ്റൊല്ലതാ. ആള് മിടുക്കനാ. ചൈനയില്‍ പോയി മുറ പടിചിട്ടുന്ടെന്നാ കേള്‍വി.അത് കൊണ്ട് തന്നെ പല്ലി ഇവനുമായി കട്ട കമ്പനിയാണ്. സൂത്രത്തില്‍ ആ ടെക്നികെല്ലാം പഠിക്കാനാണ് ഈ കുടെ നടക്കണത് എന്ന കാര്യം നമ്മക്കരിഞ്ഞുടെനാണ് അവന്റെ വിചാരം. ആളൊരു പ്രൊഫഷണല്‍ കില്ലെര്‍ ആണ്. ഡോക്ടര്‍ ആണ് എന്നാണു ഞങ്ങളോട് പറഞ്ഞിരിക്കുന്നത് (രണ്ടും ഒന്ന് താന്നാനെന്നാ തോനുന്നെ). ആള് നല്ലൊരു കുക്ക്കും ആണ്. കുക്കിംഗ് കാണുമ്പോ ഇവന്‍ അഞ്ചാം വര്ഷം ഹൌസ് സര്‍ജെന്‍സി ആണോ അതോ ഹോം സയന്‍സ് ആണോ പഠിച്ചതെന്ന് എനിക്ക് സംശയം തോനാരുണ്ട്. പിന്നെ ഈ മാപ്ല ഭയങ്കര ഈശ്വര വിശ്വാസിയാണ്.വെറും വിശ്വാസിയാണെന്ന് പറഞ്ഞാ പോരാ ഇവന്റെ പ്രാര്‍ത്ഥന കണ്ടാ നമുക്ക് തോന്നും കര്‍ത്താവും ഇവനും മച്ചാ മച്ചാ കമ്പനിയാണെന്ന്. അമ്മാതിരി കുശലം പറച്ചിലാണ് പ്രാര്തിക്കുംന്നീനെടെല്‍ ഇവര് തമ്മില്. കൂട്ടുകാരൊദു ഭയങ്കര സ്നേഹമാ. പക്ഷെ തീരെ പ്രകടിപ്പിക്കുന്ന കൂട്ടതിലല്ല. അത് പോലെ ഭയങ്കര അഭിമാനിയും. പിന്നെ കൂട്ടുകാര്ക്കു വേണ്ടി ആരേം കൊല്ലും. ഇതെഴുതി പോസ്റ്റ് ചെയ്യുമ്പോ ചിലപ്പോ ഈ വാക്കുകള്‍ സത്യമാവാന്‍ നല്ല സാധ്യത ഞാന്‍ കാണുന്നുണ്ട്. എന്തായാലും നിങ്ങളെല്ലാം എനിക്ക് വേണ്ടി പ്രാര്തിക്കണം.
സ്പെഷ്യലിടി: വെട്ടൊന്ന് മുറി രണ്ടു.
പേര്: ദലൈ ലാമ, ഇച്ചായന്‍, മാപ്ല.
പക്കി: കാണപ്പെട്ട ദൈവമാണ്...ഞങ്ങള്‍ക്കല്ല...തിരുവനന്തപുരത്തെ 'സംസം' എന്നാ ഹോട്ടല്‍കാര്കു...അവരടെ ദൈവങ്ങളുടെ കൂട്ടതില്
ഇവന്റെ ഫോട്ടോയും വെച്ച് പൂജിക്കുന്നുന്ടെന്നാ കേട്ടത്. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഇവന് ജോലി കിട്ടി മൂന്നു വര്ഷം കൊണ്ട് അവര്‍ മൂന്നു പുതിയ ബ്രാഞ്ച് തൊടങ്ങി. അത് പോലെ തന്നെ സാധാരണ കല്യാണം കഴിഞ്ഞാല്‍ വീട്ടില്‍ കൊടുക്കുന്ന കാശ് ഭാര്യേട കയ്യില്‍ കൊടുക്കും ഭര്താകന്മാര്‍, ഇല്ലേല്‍ അമ്മായിംമയും മരുമോളും കൂടെ അടിയാവും. ഇവന്റെ കാര്യത്തില്‍ അങ്ങനെ വരില്ല.അഥവാ അടിയായാലും അതു അമ്മായിംമയും മരുമോളും കൂടെ ആവില്ല. അവന്റെ ഭാര്യയും 'സംസാമിന്റെ' ഒനെരും തമ്മിലായിരിക്കും. ദിവസത്തില്‍ മൂന്നു നേരം അവിടുന്ന് തന്നാ ആഹാരം. അവര്‍ ഇവന് കൈവിഷം വല്ലൂം കൊടുത്തോ എന്ന് ഞങ്ങള്ക് അറിഞ്ഞുട. ആശാന്റെ ജീവിതാഭിലാഷം നല്ലൊരു കുടവയര്‍ വേണം എന്നുള്ളതാണ്. അതിനു വേണ്ടി തന്നെയാണ് അവിടെ പോയി അറ്മാടിക്കുന്നതും. പക്ഷെ ഒരു വിരോധാഭാസമെന്ന പോലെ വയര്‍ വെക്കുന്നില്ല. വയര്‍ മാറ്റി പിടിപ്പിക്കുന്ന ശസ്ത്രക്രിയ വല്ലൂം ഒന്ടാരുന്ണേല്‍ ഇവനും കിളിയും വയര്‍ എക്സ്ചേഞ്ച് ചെയ്തെനേം. അത്യാവശ്യത്തിനു madi ഒണ്ടു പക്ഷെ ഒരു ഗെയിം പ്രാന്തനാണ്. ഒരു 1TB ഹാര്‍ഡ് ഡിസ്ക് ഉണ്ട് കയ്യില്‍ (ഒന്ഡാരുന്നു) അത് മുഴുവനും സിനിമയും ഗേമും ആണ്. ആ ഹാര്‍ഡ് ഡിസ്ക് നശിച്ചു പോയതിനു ഞാനാണ് കാരണം എന്നാണു ഇപ്പോഴും അവന്റെ പരാതി. ഞാന്‍ കുഉടോത്രം നടത്തി പോലും. പാവം ഞാന്‍, ആ കുറ്റവും എനിക്ക്. പിന്നെ ഞങ്ങടെയൊക്കെ ചക്കരകുട്ടനാണ്. ഭയങ്കര സ്നേഹമാണ്. എനിക്ക് ഇഷ്ടപെട്ട ഒരു ഉടുപ്പെടുക്കാന്‍ എന്റെ കുടെ ഈ നഗരം മുഴുവനും അവന്‍ കരന്ഗീറ്റൊണ്ട്. അവസാനം കിട്ടാതെ വന്നപ്പോ അവന്റെ ഉടുപ്പ് എനിക്ക് തന്നു (ഞാന്‍ അടിച്ചു മാറ്റി എന്ന് പറയുന്നതാവും കൊരചൂദെ കറക്റ്റ്).
സ്പെഷ്യലിടി: തീറ്റ (മാരക തീറ്റ), പണിയില്‍ നിന്നും സ്കൂട്ട് ആവാനുള്ള കഴിവ്.
പേര്: പക്കി, ദ.പ.ക
മമ്മൂക്ക: മനസിലായല്ലോ ആളൊരു മമ്മൂട്ടി ഫാന്‍ ആണ്. ഇഷ്ട വേഷം: ജുബ്ബയും മുണ്ടും. ഇഷ്ട വണ്ടി: ബുല്ലെറ്റ്. ഒന്നുണ്ട്.ബുല്ലെട്ടില്‍ കുടെ ട്രാവല്‍ ചെയ്യാന്‍ ഒരാളില്ലാതെ അളിയന്‍ വണ്ടി ഓടിക്കില്ല. അതില്‍ നിന്നും ഇറക്കാനും എടുതിരുതാനും ഒരാള് വേണം എന്നുള്ളത് കൊണ്ടാണിത്. സകലമാന മമ്മൂട്ടി സിനിമയും കാണും.എന്നിട്ട് സ്ക്രിപ്റ്റ് വരെ കാണാതെ പഠിച്ചു വിശകലനം നടത്തും. എന്നിട്ട് അത് മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ എവിടെയെല്ലാം മോശമായിപ്പോയെനെയെന്നും, മറ്റും ഞങ്ങള്‍ക്ക് ഒരു കോച്ചിംഗ് ക്ലാസ്സ് എടുക്കും. ഇവനും കിളിയും പരസ്പരം കണ്ടാല്‍ പിന്നെ പറയണ്ട.രണ്ടു പേരും ഒരു സ്കെയില്‍ എടുത്തു പരസ്പരം ഉയരം ആക്കും. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും ഇപ്പൊ ആര്കാ പൊക്കം കുടുതല്‍ എന്ന്. പതിരുപതാര് വയസായി എന്നും ഇനി വളരില്ലെന്നും ഉള്ള സത്യം അംഗീകരിക്കാം രണ്ടു പേരും തയ്യാറല്ല. പിന്നെന്തു ചെയ്യും. അത് കൊണ്ട് തന്നെ ഇപ്പോള്‍ ചെരുപ്പിട്ടാണ് അളക്കുന്നത് അപ്പൊ പിന്നെ ചെരുപ്പിന്റെ തേയ്മാനം അനുസരിച്ച് പോക്കത്തിനു മാറ്റം വരുമല്ലോ (രണ്ടിനും കിഡ്നി നിറച്ചും ബുധിയാ). ഇദ്ദേഹത്തിനും ഒരു കുഴപ്പമുണ്ട്. മുന്‍പ് പറഞ്ഞ ഇച്ചായന്റെ ബാധ ഇടയ്ക്കിടയ്ക്ക് കേറും. പിന്നെ ആ പരിസരത്ത് നില്കരുത്. ഓടിക്കോണം. മിക്കവാറും പോത്താണ് രക്തസക്ഷിയാവാര്. (മുന്‍പ് പറഞ്ഞ പോലെ ഞാന്‍ ഓട്ടത്തില്‍ മിടുക്കനാ) പിന്നെ പോത്തിന്റെ കയ്യിലിരുപ്പു ചില്ലറയൊന്നുമല്ല. ഒരു മമ്മൂട്ടി സിനിമ ഇറങ്ങിയാല്‍ അതിനെ എങ്ങനൊക്കെ കരിവാരിതേക്കാം എന്നുള്ള റിസര്‍ച്ച്ഇലാണ് അളിയന്‍. പിന്നെ മംമൂക്കക്ക് മുടിഞ്ഞ ഇന്ഗ്ലിഷ് ആണ്.ആരും കേട്ട് സ്തംഭിച്ചു പോവും (ഉദാഹരണങ്ങള്‍ ഞാന്‍ വഴിയെ പറഞ്ഞു തരാം...ഇവംമാരെന്നെ കൊന്നില്ലെങ്കില്‍...). പക്ഷെ അളിയനും കൂട്ടുകാര്ക്കു വേണ്ടി ഇതു മലയും മരിച്ചിടും, ഏതു കടലും താണ്ടും. ശരീരം ചെരുതാനെലും മനസ് വളരെ വലുതാണ്.
സ്പെഷ്യലിടി: സ്പോകെന്‍ ഇംഗ്ലീഷ്, മാരക ഇടി.
പേര്: മമ്മൂക്ക.
ചേട്ടന്‍: കിളിയുടെ ചേട്ടനാണ്. ഞങ്ങളുടെയും. ഒരു തരത്തില്‍ ഞങ്ങടെ ഗുരു. ഞങ്ങള്‍ക്ക് ചീട്ടു കളിയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലി തന്നത് പുള്ളിയാണ്. പക്ഷെ ഇപ്പോഴും ചേട്ടന്റെ ചീട്ടു കളി കഴിവിന്റെ അടുത്തെങ്ങും ഞങ്ങള്‍ എത്തിയിട്ടില്ല, അഥവാ ഞാന്‍ എത്തിയിട്ടില്ല. കളിക്കുന്നെനെടെല്‍ ചേട്ടന്‍ കവിടി നിരത്തി കണക്കു കൂട്ടി ഞാങ്ങടെല്‍ ഇരിക്കുന്ന കാര്‍ഡുകളുടെ എണ്ണവും, ഏതാണെന്നും എല്ലാം കൃത്യമായിട്ട് പറയും. പക്ഷെ പോത്തിന്റെ കാര്യത്തിലെ വിരോധാഭാസം എന്ന പോലെ ഇവിടേം ഉണ്ട് ഒന്ന്.കളി കഴിയുമ്പം കുണുക്ക് ചേട്ടന്റെ തലേലാരികും. അതെന്താണെന്ന് എനിക്കിപ്പോഴും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കുടുതല്‍ കുണുക്ക് വെച്ച റെക്കോര്‍ഡ് ഇപ്പോഴും ചേട്ടന്റെയും കുടെ കളിച്ച തുള്ളിയുടെയും പല്ലിയുടെയും പേരിലാണ്. ഈ ഇരുപത്തെട്ടു എന്ന ചീട്ടു കളി ഞങ്ങള്‍ക്ക് എത്ര പ്രാധാന്യമുല്ലതാനെന്നു പറയണ്ട കാര്യമില്ലല്ലോ.ഇ ബ്ലോഗ്‌ഇന്റെ പേര് തന്നെ അതാണ്. പിന്നെ ആള് നല്ലൊരു സരസനാണ്. (തെക്കേലെ കമലാക്ഷീടെ മോന്‍ സരസനല്ല. നല്ലൊരു ഹ്യുമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ്). ഇടയ്ക്കിടയ്ക്ക് പണി തന്നൂണ്ടിരിക്കും. പണി അധികം ഞാങ്ങടെന്നു വാങ്ങാറില്ല. പിന്നെ ചേട്ടനും ശകടവും ആയി അത്ര നല്ല പൊരുത്തമില്ല.പത്തിലൊന്ന് പൊരുത്തം മാത്രേ ഒള്ളു. കാരണം ഞാന്‍ കണ്ടു തോടങ്ങിയെനു ശേഷം തന്നെ ചേട്ടന് ഏതാണ്ട് രണ്ടോ മുന്നോ അക്സിടെന്റ്റ് ആയി പാവം. ഞാന്‍ ഈ പോസ്റ്റ് എഴുതുമ്പോഴും പുള്ളി കൈക്ക് പ്ലസ്റെര്‍ ഓഫ് പാരിസും ഇട്ടു ഇരിക്കുവാന്. ഞങ്ങടെ കഥകളിലെല്ലാം എവിടെയെങ്കിലും ഒരു ഭാഗം ചേട്ടന് കാണും.
സ്പെഷ്യലിടി: കവടി നിരത്തി ചീട്ടു പറയല്‍, ചെറിയ തോതില്‍ പണി കൊടുക്കല്‍.
പേര്: ചേട്ടന്‍
ആ അങ്ങനെ നമ്മള്‍ അവസാന പ്രധാന കഥാപാത്രതിലെക്കെതി. ഈ കക്ഷി ശെരിക്കും പക്കിക്ക് ശേഷം വരണ്ടാവനാണ്. പക്ഷെ അപ്പൊ കുറച്ചു സാങ്കേതിക തടസങ്ങള്‍ ഒന്ടാരുന്നു. ഇവന് നല്ലൊരു ഒരു പേരില്ല. എന്ന് വെച്ചാല്‍ ഇരട്ട പേര്. അപ്പൊ നല്ലൊരു പേരിടാന്‍ ഞാന്‍ ഇങ്ങനെ ആലോച്ചനയിലാരുന്നു. ഇപോഴാ കിട്ടിയത്. ഇനി തുടര്‍ന്ന് വായിച്ചോ.
പഞ്ചായത്ത് മെമ്പര്‍: ഈ പെരിടാനോണ്ടായ ചേതോവികാരം ഞാന്‍ വെളിപ്പെടുത്താം. നല്ല മനുഷ്യനാ. നാടുകരെ മുഴുവന്‍ സഹായിക്കും എന്ന് ശപഥം എടുത്തു ഇറങ്ങിയിരിക്കുവാ. ശനിയും ഞായറും ഓഫീസി അവധിയാനെലും അവനു സമയമില്ല. ഒന്നുങ്കില്‍ ഓഫീസു തൂതു വൃത്തിയാക്കാന്‍ പോകും അല്ലെങ്കില്‍ മ്യുസിയം തുക്കാന്‍ പോവും. പിന്നെ മുടിഞ്ഞ കൃത്യനിഷ്ടയാ. പറഞ്ഞാ പറഞ്ഞ സമയത്ത് വരും. എന്നിട്ട് ലേറ്റ് ആയി ഇറങ്ങിയവരെ ഒക്കെ ചീത്ത വിളിക്കും. ഒറ്റ കൊഴപ്പമെയോല്ല്. ആളിച്ചിരി പുരോഗമനവാടിയായോണ്ട് ഇന്ത്യന്‍ ടൈം നോക്കാറില്ല. യു.എസ് ടൈം ആണ് നൂക്കുന്നത്. അതോണ്ട് ഞങ്ങള്‍ പറേണ സമയതീനു ഒരു അഞ്ഞെട്ടു മനിക്കൂര് കഴിയുമ്പോഴേ അവന്റെ സമയം ആവു. പക്ഷെ നമക്ക് കുറ്റം പറയാന്‍ പറ്റുവോ, അവന്റെ സമയത്തിന് കാരെക്ടായിട്ടു അവന്‍ വന്നില്ലേ. പിന്നേ ഈ മ്യുസിയം തുക്കാന്‍ പോനതിന്നു പിന്നില്‍ ഒരു സ്വാര്‍ഥ താല്പര്യം ഇല്ലേ എന്ന് എനിക്ക് സംശയം തോനാരുണ്ട്. പിന്നെ ചോദിച്ചാലും അവന്‍ സമ്മതിക്കൂല. അവിടെ നിറച്ചും പെമ്ബില്ലെരും തൂകാന് വരും. കുളിയും കാണാം താളിയും ഓടിക്കാം എന്ന നിലയില്ലല്ലേ അവന്‍ പോണത് എന്ന് എനിക്കൊരു സംശയമില്ലാതില്ല. കാരണം എന്ന് തൂകാന് പോണ ഇടം ഒന്നാ. ഇത്രക്കും വേണ്ടി ചവരാ മ്യുസിയത്തില്? എന്നിട്ട് അതിനു ഒരു പേരും കൊടുതിറ്റൊണ്ട്. "പച്ച നഗരം ശുദ്ധ നഗരം" കൊല്ലാമ അല്ലെ, നല്ല പൊടിപ്പും തൊങ്ങലും എല്ലാം ഒണ്ടു. പിന്നെ ആളൊരു വാശികാരനാണ്. ഒരു കാര്യം വിചാരിച്ച ചെയ്തിരിക്കണം. അതിനി എന്തൊക്കെ സംഭവിച്ചാലും ശെരി. പണി വാങ്ങുന്ന കാര്യത്തിലും കൊടുക്കാന കാര്യത്തിലും സമാ സമം. ഒരു കലാ പ്രേമിയും കൂദെയാനു. അതിന്റെ കഥ വേറെ കൊരെയുണ്ട് ഞാന്‍ പറയാം വഴിയെ. പിന്നെ നന്നായി തര്‍ക്കിക്കും. ഞാന്‍ പിടിച്ച മുയലിനു മുന്നല്ല മുപ്പതു കൊമ്പ് എന്ന് പറഞ്ഞാലും സമ്മതിച്ചു കൊടുത്തെ പറ്റു. ഇതും ഭയങ്കര സ്നേഹമോല്ല കൂട്ടതിലാ. കുട്ടുകര്‍ക്ക് വേണ്ടി ചാവും.
സ്പെഷ്യലിടി: സാമുഹ്യ സേവനം.
പേര്: പഞ്ചായത്ത് മെമ്പര്‍, തര്‍ക്കകുട്ടന്‍, പങ്ങ്ച്യുവളിടി കുട്ടപ്പന്‍.
ഇനി ഇത്രേം എഴുതിയ എന്നെയാണ് തുള്ളി പരിചയപ്പെടുത്തുന്നത്. ഞാന്‍ മുന്‍പേ പറഞ്ഞല്ലോ അവന്‍ നല്ല ഒന്നാന്തരം പുലുവടിയാ. അതോണ്ട് എന്നെ പറ്റിയോല്ല നല്ല കാര്യങ്ങള്‍ മാത്രേ വിശ്വസിക്കാവു.
***********************************
ഇടക്കുടെ നുഴഞ്ഞു കയറി ഞാന്‍ ഇത്രേം എഴുതി തേച്ച ഓടയെ പരിച്ചയപെടുതാം..
ഓട :ഓടയെ കുറിച്ച് ഓടയോട് ചോദിച്ചാല്‍ ഓട പറയും അവന്‍ പാവം ആണ് എന്ന്..എന്നാല്‍ ശുദ്ധനുണയാനാണ് .അവന്‍റെ കഥകള്‍ പലതും ഉണ്ട് അതൊരു മെഗാസീരിയല്‍ പോലെ ആണ്..ഇപ്പൊ എഴുതിയ എങ്ങും തീരൂല കണ്ഠം കണ്ഠം പോലെ കിടക്കുന്നു. ഈ കൂട്ടത്തില്‍ പലരെയും തേച്ചു പല വിധത്തില്‍..കള്ളം പറഞ്ഞു പ്രകൃതിയെ വരെ ഞെട്ടിപ്പിച്ച വ്യക്തി ആണ്.കൈയില്‍ പൈസ ഇല്ല എന്ന് പറയും എന്നിട്ട് പലര്‍ക്കും കേക്ക് ഗ്രീടിംഗ്കാര്‍ഡ് എന്നിങ്ങനെ സദനങ്ങള്‍ മേടിച്ചു കൊടുത്ത ചരിത്രം ഉണ്ട് ഈ കള്ളാ ബടുവയ്ക്ക് .യാഹൂവിലോ ഗൂഗ്ലിളിലോ വല്ല പെണ്ണിന്‍റെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അപ്പൊ ഉറപ്പിചോണം അത് നമ്മുടെ ഓട തന്നെ.കമ്പ്യൂട്ടര്‍ ഭ്രാന്തന്‍ ആണ് ഇവന്‍ ..ഏവനും വാറുവും കൂടി ചേര്‍ന്നാല്‍ പാവം കിളിയുടെ കീബോര്‍ഡ് തല്ലി പൊട്ടിക്കും mortal combat കളിച്ചു.. ‘ഞാന്‍ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുണ്ടോ??’ എന്ന് വല്ല ചോദ്യവും അവന്‍ ചോദിച്ചാല്‍ ഉറപ്പിച്ചോ അത് തേപ്പ് ആണ്. അവനു കരടി എന്നാ ഇരട്ട പേര്‍ കൂടി ഉണ്ട്.. ദേഹം മൊത്തം രോമം അവന്റെ നാവില്‍ വരെ രോമം ഉണ്ട് അത് കൊണ്ടന്നു അവനെ കരടി അല്ലേല്‍ കരടി മാത്തപ്പന്‍ എന്ന് വിളിക്കുനത്.ദുശീലം ഒന്നും ഇല്ല എന്നതാണ് ഇവന്‍റെ ദുശീലം.. എന്തൊകെ ആയാലും ഒഴിച്ചുകൂടാന്‍ ആവാത്ത default കൂട്ടുകാരന്‍ ആണ് Mr. ഓട...
ഒബാമ വരെ നോട്ടം ഇട്ടേക്കുന്ന പുള്ളിയാണ്..ഒസാമയെ പിടിച്ചാല്‍ ഇവന്റെ മുടി പറിച്ചു കളയുനതാവും ശിക്ഷ..മുടി മൊത്തം പറിച്ചു കഴിയുമ്പോഴേക്കും അവനെ ബാകി സ്ഥലങ്ങളില്‍ മുടി വളരാന്‍ തുടങ്ങും അങ്ങനെ മുടി പറിച്ചു പറിച്ചു ഒസാമ മരിക്കും...
പിന്നെ സൈക്കിള്‍ ഓടിക്കുനത്തില്‍ വളരെ ശ്രദ്ധ ഉള്ള ആളാണ്..വണ്ടികളുടെ ഡിക്കി നോക്കി പോയി പല വയസന്മാരെയും ഇവന്‍ കൊന്നിട്ടുണ്ട് അല്ലേല്‍ അവന്‍ സ്ഥിരമായി സൈക്കിള്‍ ഓടിച്ചു ഓടയില്‍ വീഴാറുണ്ട് അതുകൊണ്ടാണ് ഇവന് വിശ്വവിഖ്യാതമായ ഓട എന്നാ പേര്‍ കിട്ടിയത്
ഇരട്ടപേര് : ഓട,കരടി,കരടിമാതപ്പന്‍,പണ്ട,
speciality: നുണ പറച്ചില്‍ ,ചുവരില്‍ തേച്ചു ഒട്ടിക്കല്‍..(മാരക തേപ്പ്)..ഇത്തിരി പഞ്ചാരയും
***********************************
അപ്പൊ കഥാപാത്രങ്ങളെയെല്ലാം നിങ്ങള്‍ പരിചയപെട്ടു. ഇനി നമുക്ക് യാത്ര തുടങ്ങാം. ഞങ്ങളുടെ ഈ കുഞ്ഞു ജീവിതത്തിലെ കൊച്ചു കൊച്ചു രസകരവും നല്ലതും ചീതയും ആയ സംഭവങ്ങള്‍ലുടെ എല്ലാം കണ്ടു കാലത്തിന്റെ വഴിയിലുഉടെ ഒരു കൊച്ചു മടക്കയാത്ര. അപ്പൊ പോവാം? എന്നാല്‍ എല്ലാരും വണ്ടിയില്‍ കേരിക്കൊലിന്‍...ആ......വണ്ടി പോട്ടേ.......
***********************************
അപ്പൊ കഥാപാത്രങ്ങളെയെല്ലാം നിങ്ങള്‍ പരിചയപെട്ടു. ഇനി നമുക്ക് യാത്ര തുടങ്ങാം. ഞങ്ങളുടെ ഈ കുഞ്ഞു ജീവിതത്തിലെ കൊച്ചു കൊച്ചു രസകരവും നല്ലതും ചീതയും ആയ സംഭവങ്ങള്‍ലുടെ എല്ലാം കണ്ടു കാലത്തിന്റെ വഴിയിലുഉടെ ഒരു കൊച്ചു മടക്കയാത്ര. അപ്പൊ പോവാം? എന്നാല്‍ എല്ലാരും വണ്ടിയില്‍ കേരിക്കൊലിന്‍...ആ......വണ്ടി പോട്ടേ.......
Kollaaam chakare kollaam..'adhunika yugathile ummer'..lols...
ReplyDeletekurachu kashtapetitundu
ReplyDeletenice effort