കാലഖട്ടം: തൊണ്ണുറുകളുടെ അവസാനം - ഇന്ന്
പ്രധാന രംഗം: കിളിക്കൂട്
ഒരു നല്ല ഓലയിട്ട വീട്, ഇപ്പോള്‍ അതിനടുത് ഒരു നല്ല ട്ടെരസു വീടും. ഞങ്ങളിതിനെ ചേര്‍ത്ത് കിളിക്കൂട് എന്നാണ് വിളിക്കുന്നത് കാരണം അത് കിളിയുടെ വീടാണ് (കിളിയെ വഴിയെ പരിചയപ്പെടാം) . തൊണ്ണുറു ശതമാനം സംഭവങ്ങളിലും ഈ വീട് ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഭാഗഭാക്കാണ്. വീടിനു ചുറ്റും നിറയെ മരങ്ങള്‍ (തെങ്ങും മാവും പ്ലാവും പിന്നെ ഒരു കുളവും അടുത്ത് വാറുന്റെ വീട്ടിനടുത്തുള്ള ഒരു കാവും അങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സ്ഥലം. കേള്‍ക്കുമ്പോ നിങ്ങള്‍ കരുതും ഇത് നല്ല ഒന്നാന്തരം ഒരു ഗ്രാമത്തിന്റെ വിവരണം ആണെന്ന്. എങ്കില്‍ വിചാരിച്ചവന്‍ ശശി. ഇത് തിരുവനന്തപുരം നഗര മധ്യത്തില്‍ നിന്ന് നാലോ അന്ജോ കിലോമീറ്റര്‍ അകലെയുള്ള പാല്‍കുളങ്ങര എന്നാ സ്ഥലമാണ്. കൊറേ അമ്പലങ്ങളും ഒരു കൊച്ചു ലൈബ്രറിയും പിന്നെ ഒരു ബകേറിയും ഒരു കൊച്ചു ജിമ്മും ഒക്കെയുള്ള ഒരു സ്ഥലം.
ഇനി ഇതിലെ പ്രഥാന കഥാപാത്രങ്ങളെ പരിചയപ്പെടുത്താം. ഇവര്‍ അല്ലാതെ മറ്റു പല കഥാപാത്രങ്ങളും ഓരോ സംഭവങ്ങളിലും വന്നും പോയുമിരിക്കും. അവരെ അപ്പപ്പോള്‍ പരിചയപ്പെടാം.
കഥാപാത്രങ്ങള്‍ (in order of appearance except me ) :
കിളി: നല്ല പൊക്കം, മസില്‍ വെച്ച് കൊഴുത്തുരുണ്ട ശരീരം, ലോകത്ത് അറിഞ്ഞുടാത്ത ഒരു കാര്യവുമില്ല.........ഇങ്ങനെയൊക്കെ ആവണം എന്നുള്ള ആഗ്രഹവുമായി നടക്കുന്ന ഒരുത്തന്‍. ആര്‍കും പണി കൊടുക്കുന്നതില്‍ മുന്‍പനായി നില്‍കാറില്ല. എന്നാല്‍ ആരുഡേയ്ന്നും പണി വാങ്ങിക്കുന്ന ശീലവും അധികം ഇല്ല. പക്ഷെ ഇവന് പങ്കില്ലാത്ത സംഭവങ്ങള്‍ അപൂര്‍വ്വം. പാതാളമടിയന്‍ (കുഴിമടിയന്‍ എന്നുള്ള പദത്തിന് ന്യായം കിട്ടാതെ പോകും ഇവനെ അങ്ങനെ വിളിച്ചാല്‍)
ശെരിക്കും മടിയുടെ പര്യായം കിളിയാണോ അതോ തിരിച്ചാണോ എന്നുള്ളത്
ഇന്നും ഞങ്ങള്‍ക്കിടയിലെ തര്‍ക്കവിഷയമാണ്. പുള്ളിക്കാരന്റെ ഏറ്റവും വല്യ വിഷമം പൊക്കം എന്നത് തന്നെ. അതിനെകാലും വിഷമിപ്പിക്കുന്നത് പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അസ്സെംബ്ലി ലൈനില്‍ ഒന്നാമത് നിന്നിരുന്ന ഏറ്റവും പൊക്കം കൊറഞ്ഞ എനിക്ക്, അന്ന് മൂനാമത് നിന്നിരുന്ന അവനെക്കാളും പൊക്കം വെച്ച് എന്നുള്ള കാര്യം. ഈ ഒരു പ്രശനം പരിഹരിക്കാന്‍ അളിയന്‍ പല പരിപാടികളും നടത്തിയിട്ടുണ്ട്. ഓരോന്നും ദുരന്തമായിരുന്നു....... അവനു; ഞങ്ങള്‍ക്ക് തമാശകളും. നിങ്ങള്ക് അത് വഴിയെ വായിക്കാം.
പുളുവടി അധികം ഇല്ല പക്ഷെ അതിനു പകരം ഒന്ന് ഒന്പതാക്കുന്ന സ്വഭാവം ഒണ്ടു. കിളി ചിലക്കുന്നപോലോള മധുരതരമായ ശബ്ദമാണ് ഇവന്‍ ചിരിക്കുമ്പോള്‍, അങ്ങനെയാണ് ഈ പേര് കിട്ടിയത്.
സ്നേഹസംബന്നനാണ്, പാവമാണ്, ഞങ്ങടെയൊക്കെ ചക്കരകുട്ടനാണ്.....അവനില്ലാതെ ഞങ്ങള്‍ക്കൊരാഘോഷമില്ല......
ഞങ്ങള്‍ പരിചയപ്പെടുന്നത് ഡേ കേരില്‍ വെച്ചാണ്. ഞങ്ങള്‍ തമ്മിലുള്ള സൌഹൃദം അവന്റെ കണക്കില്‍ ഇരുപതിയാരും എന്റെ കണക്കില്‍ പതിനേഴും വര്‍ഷമാണ്. എനിക്ക് ഈയിടെയായി പ്രായം കൂടാറില്ല.
പ്രധാനപേരുക(ള്) : കിളി (എന്റെ അമ്മ പോലും ഇവനെ അങ്ങനാ വിളിക്കുന്നത്)
സ്പെഷ്യാലിറ്റി: സെല്‍ഫ് ഗോള്‍ അടിക്കല്‍.
വാറു: ഒരു പാവം......അങ്ങനെ ധരിക്കുന്നവന്‍ ഈ ലോകത്തിലെ ഏറ്റവും വല്യ വിഡ്ഢിയാണെന്ന് ഞാന്‍ പറയും. പക്ഷെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം ഇവനെ കാണുന്ന ആരും അങ്ങനെ തെറ്റിധരിച്ചു പോകും. അത്യാവശ്യത്തിനു പൊക്കവും മെലിഞ്ഞിട്ടൊരു ശരീരവും. മുഖത്ത് "എനിക്ക് വയ്യ" അല്ലെങ്കില്‍ എന്നുള്ള സ്ഥായിയായ ഭാവവും. മടിയുടെ കാര്യത്തില്‍ കിളിയെ തോല്പ്പിക്കില്ലെങ്കിലും ഇവന്‍ തന്നെ രണ്ടാമത് രാജാവ്. ഗോള്‍ വാങ്ങിച്ചു പിടിക്കുന്ന പണി ഇല്ല. അങ്ങനെ കൊടുക്കുന്ന പണിയും ഇല്ല. ഓണത്തിനും സന്ക്രന്തിക്കും എന്നാ പോലെ മാത്രം പണി കൊടുക്കും. പക്ഷെ കിട്ടുന്നവനെ അടുത്ത ഓണം വരെക്കൊള്ളതാവും കിട്ടുന്നത്. അമ്മാതിരിയോല്ള പണിയാവും കിട്ടുന്നത്.
ഭയങ്കര സ്നേഹമൊള്ള കൂട്ടതിലാനെങ്കിലും അത് അങ്ങനെ പുറത്തു പ്രകടിപ്പിക്കുന്ന കൂട്ടതിലല്ല. പിന്നെ ഒരു വട്ടം കല്യാണം കഴിഞ്ഞതാണ്. കമ്പ്യുടരുമായിട്ടു...ഇന്ത്യന്‍ നിയമപ്രകാരം അതിനു നിയമസാധുത ഇല്ലാത്തതോണ്ട് അവിവാഹിതനായിട്ടു കണക്കാകുന്നെന്നു മാത്രം. എങ്കിലും ആദ്യ വിവാഹത്തിലെ ഭാര്യയെ പിരിഞ്ഞു ജീവിക്കുന്ന കാര്യം ആശാന് ആലോചിക്കാനെ വയ്യ. പക്ഷെ കൂട്ടുകാരെ കഴിഞ്ഞേ ഉള്ളു അവനു ആദ്യ ഭാര്യ. ഇവന്റെ ശെരിയായ പേരിനെ കിളിയും പോത്തും (താഴെ പറഞ്ഞിരിക്കുന്ന വ്യക്തി) കുടെ വെട്ടിയും തിരുത്തിയും യുദ്ധം ചെയ്തു ഒന്ടാക്കിയെടുത്ത പേരാണ് വാറുണ്ണി.
പ്രധാനപേരുക(ള്) : വാറുണ്ണി, വാറു (ഇവനെയും എന്റെ അമ്മ അങ്ങനാ വിളിക്കുന്നത്) , സ്റ്റാര്‍വാറുണ്ണി.
സ്പെഷ്യാലിറ്റി : നിശബ്ദ കൊലയാളി (സൈലന്റ് കില്ലെര്‍).
പോത്ത്: നില്ക്കാന്‍ അറിയാത്ത കക്കുന്ന കള്ളന്‍. ഇവന്‍ ഉള്ള സംഭവങ്ങളിലെല്ലാം കഥ തുടങ്ങുമ്പോള്‍ നായകന്‍ ഇവനായിരിക്കും. പക്ഷെ ഇവന്‍ മനസ് കൊണ്ട് വളരെ പാവമായത് കൊണ്ട് (സത്യമായിട്ടും) കഥയുടെ ക്ലൈമാക്സ് ആവുമ്പോഴേക്കും പാവം രക്തസാക്ഷിയാവും. ഇവന് ജീവിതത്തില്‍ ഒരു ശത്രുവേ ഉള്ളു - രമണന്‍ (താഴെ പറഞ്ഞിരിക്കുന്ന കഥാപാത്രം). അതേ സമയം അവന്റെ പ്രിയ മിത്രവും രമണന്‍ തന്നെ (കാര്യം വഴിയെ പറയാം). അധികം വീക്നെസ്സുകള്‍ ഒന്നും ഇല്ലെങ്കിലും ഒന്ന് അന്ജാക്കുന്ന പണി ഉണ്ട് (ഒന്ന് ഒന്പതാക്കാന്‍ കിളിയോളം കഴിവ് ഇവനില്ല). പിന്നെ നല്ലൊരു ഒര്‍ഗനിസര്‍ ആണ് ആശാന്‍. ഇന്നേ വരെ ഇവന്‍ നടത്തിയ ഒരു ഓണം കുടിചേരല്‍ ചടങ്ങും പാഴയിപോയിട്ടില്ല. ഇതിനെല്ലാം മിനക്കെട്ടു ഓണ്‍ലൈന്‍ അട്വേര്‍ടൈസിംഗ് വരെ നടത്തും. നല്ല രേസ്പോന്സും കിട്ടാരോണ്ട്. പക്ഷെ ചടങ്ങിന്റെ ദിവസം അവനും പിന്നെ അവനും പിന്നെ അവന്‍ തന്നെയും മാത്രമേ കാണു. അതിന്റെ ക്ഷീണം കൊണ്ടാവണം ഈയിടെയായി ചേട്ടന്‍ ഒന്നും നടത്തുന്നില്ല. ഓണം വരുന്നു... ഇപ്രാവശ്യത്തെ വിശേഷങ്ങള്‍ നിങ്ങളും അറിയും. പിന്നെ കൂട്ടത്തിലെ ട്രെന്‍ഡ് സെറ്റെര്‍ ഇവനാണ്. പുതിയ തരം കളിയാക്കലുകളും സ്ലാങ്ങും പിന്നെ ഇരട്ടപ്പെരിടുന്നതിലും എല്ലാം ഇവന്റെ സംഭാവന അനിര്‍വചനീയമാണ്. അത് കൊണ്ട് തന്നെ ഞങ്ങളുടെ കൂട്ടത്തിലെ തിക്കുറിശി സുകുമാരന്‍ നായര്‍ ആണ് ആശാന്‍. പക്ഷെ ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ നായകന്‍ രക്തസക്ഷിയകുന്ന ഒരു വിധി വൈപര്യീത്യം ഒള്ളത് കൊണ്ട് ഏറ്റവും കുടുതല്‍ ഇരട്ടപെരുകള്‍ ഒള്ളതും ഒരുപക്ഷെ ഇവന് തന്നെ ആയിരിക്കും. പണ്ടൊക്കെ ഇടയ്ക്കിടെ കളിയാക്കിയാല്‍ ഉടനെ വികാരാധീനനാവും. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല. സ്നേഹത്തിന്റെ കാര്യത്തില്‍ ഇവന്‍ ആരെകാളും പുറകിലല്ല. ഇവന് ഈ പേരിട്ടത് ആരാണെന്ന് എനിക്ക് ഓര്മ വരുന്നില്ല. കിളിയനോയെന്നു സംശയമൊണ്ട്. എന്തായാലും നിങ്ങളുടെയും എന്റെയും സംശയം കൂടെ എഴുതുന്നവര്‍ തിരുതിതരുമെന്നു പ്രതീക്ഷിക്കുന്നു.
പ്രധാനപേരുക(ള്) : പോത്ത്, ജെജെപി (പിന്നെയോല്ല പേരുകളെല്ലാം എഴുതാന്‍ നിന്നാല്‍ രണ്ടു പ്രശ്നങ്ങള്‍ ഒണ്ടു. 1 : ഈ ബ്ലോഗ് ഇപ്പോഴൊന്നും എഴുതി തീരില്ല. 2 : ഗൂഗിള്‍ ഈ ബ്ലോഗിനെ അടല്‍ത്സ് ഒണ്‍ലി ആയിട്ട് പ്രഖ്യാപിക്കും.)
സ്പെഷ്യാലിറ്റി : ചുണ്ടയ്ക്ക കൊടുത്തു വഴുതനങ്ങ വാങ്ങല്‍.
രമണന്‍: ക്ഷമ എന്ന വാക്കിനു ഇതിനെക്കാളും നല്ല അര്‍ദ്ധമുണ്ടോ എന്നെനിക്കറിഞ്ഞൂടാ. മഹാത്മാ ഗാന്ധി ഉണ്ടായിരുന്ന കാലതെങ്ങാനുമാണ് ഇവന്‍ ജനിച്ചതെങ്കില്‍ ഗാന്ധിജി ഇവനെ അടുത്ത അനുയായി ആക്കിയെനേം. അത്രയ്ക്ക് സല്‍ഗുണസമ്പന്നനാ. കരനകുറ്റിക്കു ഒരടി കൊടുത്താല്‍ മറ്റേ കരണം കൂടെ കാട്ടിത്തരും. ഈ സത്യത്തിനു ഒരു വിരോധാഭാസമേ ഉള്ളു.... പോത്തിന്റെ കാര്യത്തില്‍.... അത് കൊണ്ട് മാത്രമല്ല പോത്ത് രമണനെ ശത്രു എന്ന് പറയുന്നത്, വേറെയും കാരണങ്ങളുണ്ട് (വഴിയെ മനസിലാവും). പക്ഷെ എന്തൊക്കെ പറഞ്ഞാലും രണ്ടും ചക്കരേം ഈച്ചേം പോലാ...(ഏതാ ചക്കര ഏതാ ഈച്ച എന്ന് എന്നോട് ചോദിക്കരുത്). പിന്നെ ആശാന്റെ കയ്യില്‍ മാരകമായൊരു ആയുധമൊണ്ട്. ഒരു തുള്ളി (താഴെ പറഞ്ഞിരിക്കുന്ന തുള്ളിയല്ല) രക്തം പോലും ചിന്താതെ ഏതു ശത്രുനേം കൊല്ലും - അളിയന്റെ വാചകമടി. ചളുവിന്റെ അച്ഛന്മാരില്‍ ഒരാള്‍ ഇവനാണ് (രണ്ടാമാതെയളെ പറ്റി ഇനി പറയുന്നുണ്ട്). പിന്നെ ആര്‍കും ഡയറക്റ്റ് ആയി പാര പണിയാറില്ല. വല്ലവനും പാര പണിയാന്‍ ആണേല്‍ ആവേശത്തോടെ കൂടെ നില്കും. പണിഞ്ഞു കഴിഞ്ഞാല്‍ പണിഞ്ഞവനെ ഒറ്റി പുണ്യളനാവും. ഇതാണ് ഹോബി. അത് കൊണ്ട് തന്നെ ഒരു "ഹാന്‍ഡില്‍ വിത്ത് കെയര്‍" ബോര്‍ഡ് ഞങ്ങള്‍ അവന്റെ പോരാത് തൂക്കിയിട്ടൊണ്ട്. പിന്നെ ഭയങ്കര കൃത്യനിഷ്ടയാ. ഒരു കുഴപ്പമേയുള്ളു...അവന്റെ വാച്ചില്‍ U.S ടൈമാ. വൈകീട്ട് മൂനു മണിക്ക് വരാംന് പറഞ്ഞാ രാത്രി ഒന്‍പതു മണിക്ക് നോക്കിയാ മതി. പിന്നെ നാണം എന്ന് പറയുന്ന സംഭവം എഴയലതൂടെ പോയിട്ടില്ല. എന്ത് കോലത്തിലും എവിടെയും പോകും.
പ്രധാനപേരുക(ള്) : രമണന്‍, മരണന്‍, ആദിവാസി.
സ്പെഷ്യാലിറ്റി : വാചക വധം, തേപ്പു.
പ്രധാനതാരങ്ങള്‍ ഇനിയും ഉണ്ട്. തുള്ളിയും, ഇച്ചായനും, പല്ലിയും, പക്കിയും, മമ്മൂക്കയും, ക്ലീന്‍ സിറ്റിയും,... അങ്ങനെ ഒരു ബോബനും മോളിയും കഥ പോലെ കൊറച്ചു കഥാപാത്രങ്ങള്‍ കൂടെ. പക്ഷെ എന്റെ കൈ കഴയ്ക്കുന്നു. അടുത്ത പോസ്റ്റില്‍ അവരെയും പരിചയപ്പെടുത്താം. എന്നിട്ട് നമുക്ക് യാത്ര തുടങ്ങാം....ഒരുമിച്ചു........
നീ എഴുതി തീര്‍ക് എന്നിട്ട് വേണം നിന്നെ എനിക്കൊന്നു ശെരിക്കും ഇന്ട്രോടുസ് ചെയ്യാന്‍..
ReplyDeleteThis comment has been removed by the author.
ReplyDeleteellarudeyum real name koodae onnu cherthu koodae.. appazhae onnu kozhukku
ReplyDeleteSuperb.... :)
ReplyDeleteപോത്ത് rox... :D :D
sep 3,4 theeyathikalil ee blogilulla pradhana kadhapathrangal elaam koodi oru kandumuttal und...ath kazhinju ithil jeevichirikunavarude okke bagyam....prathyekich ezhuthukaar...
ReplyDeleteithu ezhuthunna kadhapaathram karadi maathappantae odayil ninnoru ormakkurippaano???
ReplyDeleteRIP ee blog ezhuthiyavan tomorrow....
ReplyDelete